Authored by: അശ്വിനി പി|Samayam Malayalam•4 Apr 2026, 4:52 p.m. IST
രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യാഷും എത്തുന്ന ചിത്രത്തില്‍ സീതാ ദേവിയായി വരുന്നത് സായി പല്ലവിയാണ്. രാമായണ സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച തീരുമാനമായിരുന്നു സീതയായി സായി പല്ലവിയെ തിരഞ്ഞെടുത്തത് എന്നാണ് രണ്‍ബീര്‍ കപൂര്‍ പറയുന്നത്.
രാമായണത്തിൽ സീതയായി സായി പല്ലവിസീതയായി സായി പല്ലവിയെ കാസ്റ്റ് ചെയ്തത് ഏറ്റുവും പെര്‍ഫക്ടായി തീരുമാനമാണെന്നാണ് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്. സീതയുടെ വേഷത്തില്‍ സായി പല്ലവി യെ കണ്ട ആദ്യ മാത്രയില്‍ തന്നെ ഞാനും നിതീഷ് തിവാരി സാറും ആ സെക്കന്റില്‍ തിരിച്ചറിഞ്ഞു, സായി പല്ലവിയ്ക്ക് അല്ലാതെ മറ്റൊരാള്‍ക്കും സീതയുടെ റോള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കില്ല എന്ന്. വളരെ അധികം കഴിവുള്ള നടിയാണ് സായി പല്ലവി എന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.
Also Read: 50 വയസ്സ്! പിറന്നാള്‍ ദിനത്തില്‍ സിമ്രന്റെ സ്റ്റൈലിനെ കുറിച്ച് ഭര്‍ത്താവ് ദീപക് പറഞ്ഞത്? പിറന്നാള്‍ സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട്ചിത്രത്തില് സായി പല്ലവിയുടെ ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ സീതയായി നടിയെ കാണാനുള്ള എക്‌സൈറ്റ്‌മെന്റിലാണ് ആരാധകരും. മുമ്പ് പല സിനിമകളിലായി, പല നായികമാരും സീത വേഷത്തില്‍ വന്നിട്ടുണ്ടെങ്കിലും, അതില്‍ നിന്നെല്ലാം വ്യത്യല്തവും വളരെ അധികം ഗ്രേസ് തോന്നിയതും സായി പല്ലവി സീത വേഷത്തില്‍ എത്തിയപ്പോഴാണെന്നായിരുന്നു ആരാധകരുടെ പക്ഷം
രാവണനായി യാഷ് എത്തുന്നതിനെ കുറിച്ചും രണ്‍ബീര്‍ കപൂര്‍ സംസാരിക്കുന്നുണ്ട്. ഗംഭീരമായൊരു സ്റ്റാര്‍ഡമുള്ള നടനാണ് യാഷ്. രാവണനെ പോലെ പവര്‍ഫുള്‍ ആയിട്ടുള്ള ഒരു കഥാപാത്രത്തെ ചെയ്യാന്‍ അത്രയും ശക്തമായ ഒരു വ്യക്തിത്വമുള്ള, അത്രയധികം സ്‌ക്രീന്‍ പ്രസന്‍സുള്ള ഒരു നടന് മാത്രമേ സാധിക്കു, അത് യാഷിന്റെ കരങ്ങളില്‍ ഭദ്രമാണെന്നും രണ്‍ബീര്‍ പറഞ്ഞു.
ടീസറിന്റെ ചെറിയൊകു ഗ്ലിംപസ് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. അത് തന്നെ ആരാധകരുടെ ആവാശത്തിന് ഊര്‍ജം പകരുന്നതാണ്. ഏപ്രില്‍ 2 ന്, ഹരുമാന്‍ ജയന്തി ദിനത്തിലാണ് രാമായണത്തിന്റെ ടീസര്‍ ഇന്ത്യയില്‍ ഔദ്യോഗികനമായി പുറത്തിറക്കിയത്. തീര്‍ത്തുമൊരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും സിനിമ എന്ന ഉറപ്പ് അതില്‍ തന്നെ വ്യക്തവുമാണ്.






English (US) ·