Published: November 01, 2025 06:25 PM IST
1 minute Read
ബെംഗളൂരു ∙ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ചതുർദിന ടെസ്റ്റിൽ ജയിക്കാനായി പൊരുതി ഇന്ത്യ എ. 275 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, മൂന്നാം ദിനം കളി നിർത്തുമ്പോൾ 4ന് 119 എന്ന നിലയിലാണ്. ഒരു ദിവസവും ആറും വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് ഇനി 156 റൺസ് കൂടി വേണം.
ക്യാപ്റ്റൻ ഋഷഭ് പന്ത്് (81 പന്തിൽ 64*), ആയുഷ് ബദോനി (0*) എന്നിവരാണ് ക്രീസിൽ. അർധസെഞ്ചറി നേടിയ പന്തിലാണ് ഇനി ഇന്ത്യയുടെ വിജയപ്രതീക്ഷ. സായ് സുദർശൻ (12), ദേവ്‌ദത്ത് പടിക്കൽ (12), രജത് പാട്ടീദാർ (28) എന്നിവർക്കാർക്കും രണ്ടാം ഇന്നിങ്സിലും തിളങ്ങാനായില്ല. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചറി നേടിയ ആയുഷ് മാത്രെ 6 റൺസെടുത്തു പുറത്തായി.
നേരത്തെ, രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക എ, 199 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തി തനുഷ് കോട്ടിയാൻ, മൂന്നു വിക്കറ്റെടുത്ത അൻഷുൽ കാംബോജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഗൂർനൂർ ബ്രാർ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 37 റൺസ് വീതം എടുത്ത ലെസേഗോ സെനൊക്വാനെ, സുബൈര്‍ ഹംസ എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർമാർ.
ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ലീഡ് വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്ക എയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 309 റൺസ് പിന്തുടർന്ന ഇന്ത്യ എ 234ന് ഓൾഔട്ടായി. 65 റൺസ് നേടിയ ഓപ്പണർ ആയുഷ് മാത്രെ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
English Summary:








English (US) ·