20 June 2025, 05:19 PM IST

സായ് സുദർശൻ | X.com/@BCCI
ലീഡ്‌സ്: രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ച പശ്ചാത്തലത്തില്‍ തലമുറമാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്ലിന്റെ നായകത്വത്തില്‍ പുത്തന്‍ സംഘമായാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. കരുണ്‍ നായരും സായ് സുദര്‍ശനും ടീമിലിടം നേടി.
സായ് സുദര്‍ശന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ് ലീഡ്‌സിലേത്. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന 317-ാമത്തെ താരമാണ് സായ്. മത്സരത്തിന് മുമ്പ് മുന്‍ താരം ചേതേശ്വര്‍ പൂജാരയില്‍നിന്ന് സായ് സുദര്‍ശന്‍ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങി. സായ് സുദര്‍ശന്‍ അരങ്ങേറിയ ജൂണ്‍ 20 എന്ന തീയതിക്കും പ്രത്യേകതയുണ്ട്. ഇതിന് മുമ്പ് ഒട്ടേറെ ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ദിവസമാണ് ജൂണ്‍ 20.
രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോലി എന്നിവര്‍ ജൂണ്‍ 20-നാണ് ടെസ്റ്റില്‍ അരങ്ങേറിയത്. രാഹുല്‍ ദ്രാവിഡും ഗാംഗുലിയും 1996 ജൂണ്‍ 20-നാണ് അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. വിരാട് കോലി 2011 ജൂണ്‍ 20-നാണ് ടെസ്റ്റില്‍ അരങ്ങേറിയത്. വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു മത്സരം.
Content Highlights: Sai Sudharsan makes debut connected aforesaid day arsenic Rahul Dravid Virat Kohli








English (US) ·