Published: September 06, 2025 01:12 AM IST Updated: September 06, 2025 06:36 AM IST
1 minute Read
സാറ തെൻഡുൽക്കറുടെ വിവാഹനിശ്ചയം കഴിഞ്ഞോ? സമൂഹമാധ്യമങ്ങളിൽ വൈറലായി യുവാവിനൊപ്പമുള്ള ചിത്രങ്ങൾ
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കറുടെ വിവാഹനിശ്ചയത്തിനു പിന്നാലെ സഹോദരി സാറ തെൻഡുൽക്കറുടെ വിവാഹനിശ്ചയവും കഴിഞ്ഞെന്ന് പ്രചാരണം. അടുത്തിടെ ഒരു യുവാവുമൊത്തുള്ള സാറയുടെ ചില ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. ഗോവ യാത്രയ്ക്കിടെ നടത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.
കൊല്ലം കണ്ടപ്പോൾ തൃശൂർ കളി മറന്നു, സെമിഫൈനലിൽ 86 റൺസിന് പുറത്ത്; കൊല്ലം തുടർച്ചയായ രണ്ടാം ഫൈനലിൽ
തിരുവനന്തപുരം∙ നിലവിലെ ചാംപ്യൻമാർക്കൊത്ത പ്രകടനം ആദ്യ റൗണ്ടിൽ കാഴ്ചവയ്ക്കാനാകാതെ പോയ കൊല്ലം സെയ്‌ലേഴ്സ് എല്ലാം സെമിഫൈനലിലേക്ക് കാത്തുവച്ചിരിക്കുകയായിരുന്നു. ടോസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി, ബോളിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ മത്സരം കൊല്ലം ജയിച്ച മട്ടായിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിൽ വെറും 86 റൺസിനു തൃശൂർ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ പത്താം ഓവറിൽ കൊല്ലം ലക്ഷ്യം കണ്ടു. പത്തു വിക്കറ്റിന്റെ മിന്നും ജയത്തോടെ കെസിഎലിൽ തുടർച്ചയായ രണ്ടാം ഫൈനലിലേക്ക്.
വീണ്ടും ട്വിസ്റ്റ്! സഞ്ജു മുംബൈ ഇന്ത്യൻസിലേക്ക്? വരുമോ ഓപ്പണിങ്ങിൽ രോഹിത്– സഞ്ജു കോമ്പോ?
മുംബൈ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണിനു തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ വീണ്ടും ട്വിസ്റ്റ്. അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിലേക്കു സഞ്ജു പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, സഞ്ജു രാജസ്ഥാൻ റോയൽസിൽ തന്നെ തുടരേണ്ടി വരുമെന്നും ക്യാപ്റ്റൻ സ്ഥാനം നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകൾക്കൊപ്പം സഞ്ജുവിന്റെ പേര് വന്നതിനു പിന്നാലെയാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ കൂടെയും താരത്തിന്റെ പേര് ഉയരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്.ധോണിയെക്കുറിച്ച് ഇർഫാൻ പഠാൻ പറയുന്ന അഞ്ച് വർഷം മുൻപുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉയർന്ന ‘ഹുക്ക വിവാദം’ ആണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചാ വിഷയം. ഒട്ടേറെ പേർ പല അഭിപ്രായങ്ങളുമായി രംഗത്തുവരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളും ട്രോളുകളും നിറയുകയാണ്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവ് യോഗരാജ് സിങ്ങും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ബ്യൂണസ് ഐറിസ് ∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കു വേണ്ടി രണ്ടു ഗോളുകളുമായി തിളങ്ങി ക്യാപ്റ്റൻ ലയണൽ മെസ്സി. വെനസ്വേലയ്‌ക്കെതിരെ 3-0 നാണ് അർജന്റീനയുടെ വിജയം. അടുത്ത വർഷം നടക്കുന്ന ലോകകപ്പിലേക്ക് അർജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. വെനസ്വേലയ്‌ക്കെതിരായ മത്സരം സ്വന്തം നാട്ടിൽ നടക്കുന്ന തന്റെ അവസാന മത്സരമായിരിക്കുമെന്ന് മെസ്സി പറഞ്ഞു.








English (US) ·