Published: September 05, 2025 06:03 PM IST Updated: September 05, 2025 06:16 PM IST
1 minute Read
മുംബൈ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കറുടെ വിവാഹനിശ്ചയത്തിനു പിന്നാലെ സഹോദരി സാറ തെൻഡുൽക്കറുടെ വിവാഹനിശ്ചയവും കഴിഞ്ഞെന്ന് പ്രചാരണം. അടുത്തിടെ ഒരു യുവാവുമൊത്തുള്ള സാറയുടെ ചില ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. ഗോവ യാത്രയ്ക്കിടെ നടത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.
പിന്നാലെ സാറയ്‌ക്കൊപ്പമുള്ള യുവാവ് ആരാണെന്ന ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഗോവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആർട്ടിസ്റ്റും റസ്റ്ററന്റ് ഉടമയുമായ സിദ്ധാർഥ് കേർക്കറാണ് സാറയ്‌ക്കൊപ്പമുള്ളതെന്നാണ് വിവരം. തെൽഡുൽക്കർ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സിദ്ധാർഥ്.
ഐപിഎൽ മത്സരങ്ങളിലും കുടുംബ സദസുകളിലും ഉൾപ്പെടെ വിവിധ പരിപാടികളിൽ സാറയ്ക്കൊപ്പം സിദ്ധാർഥിനെ മുൻപ് കണ്ടിട്ടുണ്ട്. സച്ചിനും ഭാര്യ അഞ്ജലിയുമായും സിദ്ധാർഥിന് അടുത്ത ബന്ധമുണ്ട്. ഇരുവരും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രവും നേരത്തെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമില്ല.
ആർട്ടിസ്റ്റും ഗോവയിലെ ഒരു റസ്റ്റോറന്റിന്റെ സഹ ഉടമയുമായ സിദ്ധാർഥ് കേർക്കറിന് ഇൻസ്റ്റാഗ്രാമിൽ 90,000ത്തിലധികം ഫോളോവേഴ്‌സുണ്ട്. സാറാ തെൽഡുൽക്കർക്കൊപ്പമുള്ള ചിത്രവും സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ സിദ്ധാർഥിനെ സാറ ഫോളോ ചെയ്യുന്നുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സാറയ്ക്കും ആരാധകർ ഏറെയുണ്ട്.
സാറയുടെ പുതിയ സംരംഭമായ ‘പലാട്ടീസ് അക്കാദമി’യുടെ ഉദ്ഘാടനം കഴിഞ്ഞ മാസമായിരുന്നു. സാറ ഏറെ കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും പടിപടിയായി യാഥാർഥ്യമാക്കിയ സംരംഭമാണിതെതെന്ന് സച്ചിൻ എക്സിൽ കുറിച്ചു. ശരീരത്തിനും മനസ്സിനും ഒരുപോലെ സൗഖ്യമേകുന്ന ഫിറ്റ്നസ് സെന്ററാണ് പലാട്ടീസ് സ്റ്റുഡിയോ. ഇൻസ്ട്രക്ടറുടെ മാർഗനിർദേശങ്ങളോടെ ഇവിടെ വ്യായാമചര്യകൾ ചെയ്യാം. ഓസ്‌ട്രേലിയയുടെ രാജ്യാന്തര ടൂറിസം ക്യാംപെയ്‍നായ ‘കം ആൻഡ് സേ ജി’ഡേയുടെ ഇന്ത്യൻ അംബാസഡറായും സാറ തെൽഡുൽക്കറെ നിയമിച്ചിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ Instagram/comedyculture.inൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·