
കതിർ, മീശ എന്ന ചിത്രത്തിന്റെ പോസ്റ്റർ | സ്ക്രീൻഗ്രാബ്, Facebook
എം.സി. സംവിധാനം ചെയ്ത് യൂണികോണ്‍ മൂവീസ് നിര്‍മിച്ച ചിത്രം 'മീശ' പ്രേക്ഷകരിരുടെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പുരുഷത്വത്തിന്റെ പ്രതീകമായ മീശ അടയാളമായി സുഹൃത്ത് ബന്ധങ്ങളുടെയും അധികാരത്തിന്റെയുമൊക്കെ ആത്മ പരിശോധനയാണ് മീശ. കാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ച ഈ ചിത്രം മനുഷ്യന്റെ ഭയവും പകയുമെല്ലാം സംയുക്തമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
തമിഴില്‍ വലിയ പ്രശംസ നേടിയ പ്രകടനങ്ങള്‍ക്ക് ശേഷം കതിര്‍ മലയാളത്തിലേക്ക് എത്തുമ്പോള്‍ ഹക്കീം, ഉണ്ണി ലാലു, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ എന്നിവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. കൂടാതെ ശ്രീകാന്ത് മുരളി, ജിയോ ബേബി, ഹസ്ലീ എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.
സുരേഷ് രാജന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് മനോജ്, സംഗീതം സൂരജ് എസ്. കുറുപ്പ്. സംഗീതാവകാശം സരിഗമ മലയാളത്തിനാണ്. ആര്‍ട്ട് ഡയറക്ഷന്‍ മാകേഷ് മോഹനന്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി. മേനോന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സണ്ണി താഴുതല. മേക്കപ്പ് ജിതേഷ് പൊയ്യ. വേഷങ്ങള്‍ സമീറ സനീഷ്. സൗണ്ട് ഡിസൈന്‍ അരുണ്‍ രാമവര്‍മ്മ. കളറിസ്റ്റ് ജയദേവ് തിരുവൈപാട്ടി. ഡിഐ പോയറ്റിക്.
വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഐവിഎഫ്എക്‌സ് ആണ്. പബ്ലിസിറ്റി ഡിസൈനുകള്‍ 'തോട്ട് സ്റ്റേഷന്‍', റോക്ക്സ്റ്റാര്‍, പ്രൊമോ ഡിസൈനുകള്‍ ഇല്ല്യൂമിനാര്‍ട്ടിസ്റ്റ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്‍വെര്‍ട്ടഡ് സ്റ്റുഡിയോ. മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷനുകള്‍ ഡോ. സംഗീത ജനചന്ദ്രന്‍ (സ്‌റ്റോറീസ് സോഷ്യല്‍). കഥാപാത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന മീശയുടെ കഥ പ്രേക്ഷകര്‍ക്ക് മറക്കാന്‍ ആകാത്ത ഒരു ദൃശ്യാനുഭവം തന്നെയാണ് നല്‍കുന്നത്.
Content Highlights: Malayalam movie Meesha moving successfully successful theatres
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·