'സാഹസം' ഓഗസ്റ്റ് 8 മുതൽ; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

5 months ago 5

'ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 8 ന് ചിത്രം ആഗോള റിലീസായി എത്തും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് ആപ്പ് എന്നിവയിലൂടെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനവും റിലീസ് ചെയ്തിരുന്നു. ചിന്മയി ശ്രീപദയും സൂരജ് സന്തോഷും ചേർന്ന് ആലപിച്ച 'നറുതിങ്കൾ പൂവേ' എന്ന ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ബിബിൻ അശോക് ആണ്.

'ട്വന്റി വൺ ഗ്രാംസ്', 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ ടീസറും ശ്രദ്ധ നേടിയിരുന്നു.

നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആക്ഷൻ, ത്രിൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ റംസാൻ, അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് - ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ.

ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, വരികൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, ആർട്- സുനിൽ കുമാരൻ, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സംഘട്ടനം- ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടർ- നിധീഷ് നമ്പ്യാർ, സ്റ്റില്സ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, ഡിസ്ട്രിബൂഷൻ - സെൻട്രൽ പിക്ചേഴ്സ്, പിആർഒ- ശബരി.

Content Highlights: 'sahasam' to beryllium relased connected august 8; online booking started

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article