Authored by: നിഷാദ് അമീന്‍|Samayam Malayalam•1 Jun 2025, 4:17 pm
Rinku Singh-Priya Saroj Engagement: റിങ്കുസിങും പ്രിയ സരോജും ഒരു വര്‍ഷമായി ഒരുമിച്ചാണ് കഴിയുന്നത്. ക്രിക്കറ്റ് താരങ്ങളില്‍ പലരും സിനിമാ മേഖലയില്‍ നിന്നാണ് ജീവിതപങ്കാളിയെ കണ്ടെത്താറുള്ളതെങ്കിലും പ്രിയ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകയും പാര്‍ലമെന്റ് അംഗവുമാണ്.
ഹൈലൈറ്റ്:
- ഒരു വര്‍ഷമായി ഒരുമിച്ചാണ് കഴിയുന്നത്
- വിവാഹം നവംബര്‍ 18ന് വാരണാസിയില്‍
- ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് പ്രിയ
റിങ്കുസിങും പ്രിയ സരോജും (ഫോട്ടോസ്- Samayam Malayalam) സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
'റിങ്കുവും പ്രിയയും ഒരു വര്‍ഷത്തിലേറെയായി പരസ്പരം പരിചയമുള്ളവരാണ്. ഇരുവരും ഇഷ്ടത്തിലായിരുന്നുവെങ്കിലും ബന്ധത്തിന് രണ്ട് കുടുംബങ്ങളുടെയും സമ്മതം ആവശ്യമാണ്. ഇപ്പോള്‍ രണ്ട് കുടുംബങ്ങളും ഈ വിവാഹത്തിന് സമ്മതിച്ചു- അദ്ദേഹം പറഞ്ഞു.
കാത്തിരുന്ന താരവിവാഹം അടുത്ത നവംബര്‍ 18 ന് വാരണാസിയിലെ താജ് ഹോട്ടലില്‍ വിവാഹം നടക്കുമെന്നാണ് വിവരം. ജൂണ്‍ എട്ടിന് നടക്കുന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും പങ്കെടുക്കുക. എന്നാല്‍ വിവാഹം രാഷ്ട്രീയ നേതാക്കളും സിനിമാ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന ഗംഭീര ചടങ്ങായിരിക്കും.
എംബാപ്പെ Vs ലമീന്‍ യമാല്‍: സീസണില്‍ മിന്നിയത് ആര്? ഇരുവര്‍ക്കും കിടിലന്‍ റെക്കോഡുകള്‍
ഐപിഎല്‍ 2025ല്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി റിങ്കു സിങ് കളിച്ചിരുന്നു. ബിഗ് ഹിറ്റുകളിലൂടെ മാച്ച് വിന്നറായി പേരെടുത്ത റിങ്കിവിന് ഇത്തവണ തിളങ്ങാനായില്ല.
കെകെആറിനായി 13 മത്സരങ്ങള്‍ കളിച്ച റിങ്കു 29.42 ശരാശരിയില്‍ 206 റണ്‍സ് നേടി. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 38 ആയിരുന്നു. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ റിങ്കുവിന് കഴിഞ്ഞില്ല. ടീം എന്ന നിലയില്‍ കെകെആര്‍ സീസണിലുടനീളം മോശം പ്രകടനമാണ് കാഴ്ചവച്ചത്. 14 മത്സരങ്ങളില്‍ അഞ്ച് വിജയങ്ങളോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാര്‍ഖിയോണ്‍ ഗ്രാമമാണ് പ്രിയ സരോജിന്റെ സ്വദേശം. സമാജ്വാദിക്ക് വേണ്ടി രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മച്ച്ലിഷഹറില്‍ നിന്ന് വിജയിച്ചാണ് ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായത്. സുപ്രീം കോടതി അഭിഭാഷകയായും ജോലി ചെയ്തു. നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·