സിക്സടിച്ച് അർധസെഞ്ചുറി, പിന്നാലെ ബാറ്റുകൊണ്ട് 'വെടിയുതിർത്ത്' പാക് താരത്തിന്റെ സെലിബ്രേഷൻ

4 months ago 4

21 September 2025, 10:51 PM IST

farhan

ഫർഹാന്റെ സെലിബ്രേഷൻ | Creimas/Asian Cricket Council

ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നില്‍ 172 റണ്‍സ് വിജയലക്ഷ്യമാണ് പാകിസ്താന്‍ മുന്നോട്ടുവെച്ചത്. സാഹിബ്‌സാദ ഫര്‍ഹാന്റെ അര്‍ധസെഞ്ചുറിയാണ് പാകിസ്താന് കരുത്തായത്. അതേസമയം അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഫര്‍ഹാന്‍ നടത്തിയ ആഘോഷപ്രകടനം ചര്‍ച്ചയായി. ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ആംഗ്യമാണ് താരം കാണിച്ചത്.

പത്താം ഓവറിലാണ് താരം അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. അക്ഷര്‍ പട്ടേലിനെ സിക്‌സറടിച്ച് അമ്പത് കടന്നതിന് പിന്നാലെയാണ് ആംഗ്യപ്രകടനം. ഡഗ്ഔട്ടിനുനേരെ തിരിഞ്ഞ് ബാറ്റ് എടുത്തുയര്‍ത്തി വെടിയുതിര്‍ക്കുന്നതുപോലെ കാണിക്കുകയായിരുന്നു.

മൈതാനത്തെ ഹസ്തദാനവിവാദവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഫര്‍ഹാന്റെ ഈ സെലിബ്രേഷന്‍ ചര്‍ച്ചയാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Content Highlights: Pakistan Star Sahibzada Farhan Makes Gun-Firing Celebration aft fifty

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article