'സിജു വലിയ ആക്ഷന്‍ ഹീറോ ആകുമെന്ന് കരുതി, എന്നാല്‍ അതുണ്ടായില്ല'; നിരാശപ്രകടിപ്പിച്ച് വിനയന്‍

6 months ago 7

21 July 2025, 04:00 PM IST

vinayan siju wilson

വിനയൻ, സിജു വിൽസൺ | ഫോട്ടോ: മാതൃഭൂമി

'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് വേണ്ടി നടന്‍ സിജു വില്‍സണ്‍ നടത്തിയ തയ്യാറെടുപ്പുകളേയും അര്‍പ്പണബോധത്തേയും പ്രശംസിച്ച് സംവിധായകന്‍ വിനയന്‍. ആറുമാസംകൊണ്ട് ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ രൂപത്തിലേക്ക് മാറാമെന്ന് വാക്കുതന്നുപോയ സിജു, മൂന്നുമാസംകൊണ്ടുതന്നെ അത് ചെയ്തുവെന്ന് വിനയന്‍ പറഞ്ഞു. ചിത്രത്തിന് ശേഷം സിജു വലിയ ആക്ഷന്‍ ഹീറോ ആകുമെന്ന് കരുതി. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും വിനയന്‍ നിരാശപ്രകടിപ്പിച്ചു. സിജു നായകനായ 'ഡോസ്' എന്ന ചിത്ത്രതിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

'ഒരുപാട് പുതിയ ആളുകളെ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ സിജു പോലും ബോധംകെട്ടിട്ടുണ്ട്. ഷര്‍ട്ടൂരി കാണിക്കാന്‍ പറഞ്ഞു. മെലിഞ്ഞ ശരീരമായിരുന്നു. ആറുമാസംകൊണ്ട് ഞാന്‍ വേലായുധപ്പണിക്കരാകും എന്ന് എന്നോട് പറഞ്ഞു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ തന്നെ സിജു ആ രൂപത്തിലേക്ക് എത്തിയതായി എന്നെ വന്നുകാണിച്ചു. അതാണ് ട്രാന്‍സ്‌ഫോര്‍മേഷന്‍. ഒരു കഥാപാത്രത്തിനുവേണ്ടി സിജുവിന്റെ മാറ്റം, മറ്റാരുടേയും പിന്തുണയില്ലാതെ കുതിരപ്പുറത്ത് ചാടിക്കയറുക, ഞെട്ടിച്ചുകളഞ്ഞു നമ്മളെയൊക്കെ. ഇതിനുമുമ്പ് സൂപ്പര്‍താരങ്ങള്‍ മാത്രംമാണ് ചരിത്ര കഥാപാത്രങ്ങളെ ചെയ്തുകണ്ടിട്ടുള്ളത്. ഒരു കൊച്ചുചെറുപ്പക്കാരനെ വെച്ച് ചെയ്ത് കൈയടി വാങ്ങിച്ചു എന്നുള്ളതാണ് സിജു എന്ന നടന്റെ കഴിവായി ഞാന്‍ പറയുന്നത്', വിനയന്‍ പറഞ്ഞു.

'കഥാപാത്രം വലിയ ചര്‍ച്ചയായി. അന്നു ഞാന്‍ വിചാരിച്ചത്, സിജുവിനെ ഇനി നമുക്കൊന്നും കിട്ടില്ല, കൈയില്‍നിന്ന് പോകും, ഭയങ്കര ആക്ഷന്‍ ഹീറോയായി മാറുമെന്നാണ്‌. എന്തുകൊണ്ടോ അതുണ്ടായില്ല, അതാണ് സിജൂ സിനിമ. അഭിനയിക്കാനും ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്താനും മാത്രമല്ല, സിനിമയില്‍ സെല്‍ഫ് മാര്‍ക്കറ്റിങ്ങും ചില തന്ത്രങ്ങളുമൊക്കെയുണ്ട്. സിജുവിന് വേണ്ടി അതിലും വലിയൊരു പടവുമായി ഞാന്‍ വന്നിരിക്കും. അതിനുള്ള പദ്ധതിയുണ്ട്. ഒരുവലിയ ചിത്രം ഞാന്‍ ചെയ്യും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Vinayan lauded Siju Wilson for his dedication successful the humanities play Pathonpatham Noottandu

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article