.jpg?%24p=0525ab5&f=16x10&w=852&q=0.8)
ഡോ. ബിജു, ചിത്രത്തിന്റെ പോസ്റ്റർ | Photo: Mathrubhumi, Special Arrangement
പത്തനംതിട്ട: ഒരു സിനിമപോലും കണ്ടിട്ടില്ല. എന്താണ് സിനിമയെന്ന് അറിയില്ല. പക്ഷേ, ഈ 85-കാരൻ ഓസ്കർ കമ്മിറ്റിയുടെ മുന്നിലേക്കെത്തും, താൻ അഭിനയിച്ച സിനിമയിലൂടെ. ഡോ. ബിജു സംവിധാനംചെയ്ത്, പാപ്പുവ ന്യൂഗിനി എന്ന രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്കെത്തുന്ന ‘പപ്പ ബുക്ക’ എന്ന സിനിമയിലെ നായകനാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട സൈൻ ബൊബോറോ.
പന്നിയുടെ രണ്ടുപല്ലുകൾ ചേർത്തുകെട്ടിയ മാലയും ധരിച്ച് വെറ്റിലയും മുറുക്കി തന്റെ ഗോത്രത്തിന്റെ പ്രാദേശിക തലവനായി കഴിഞ്ഞിരുന്ന സൈനിനെ ഡോ. ബിജു അതേപടി സിനിമയിലേക്ക് എടുക്കുകയായിരുന്നു. ക്യാമറയ്ക്കുമുന്നിൽ സൈൻ അഭിനയിക്കുകയായിരുന്നില്ല. ബിജുവിന്റെ നിർദേശത്തിനൊത്ത് ജീവിക്കുകയായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ഇന്ത്യയിൽനിന്ന് പോയ പട്ടാളക്കാരുടെ വേരുകൾതേടി പാപ്പുവ ന്യൂഗിനിയിലെത്തിയ രണ്ട് ഇന്ത്യൻ ചരിത്രാന്വേഷികളുടെ ഗൈഡ് എന്ന റോളിലാണ് സൈനിന്റെ ‘പപ്പ ബുക്ക’ എന്ന കഥാപാത്രം.
1.17 കോടിമാത്രം ജനസംഖ്യയുള്ള പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് 100 കിലോമീറ്ററോളം അകലെ വനത്തോടുചേർന്നുള്ള ഗ്രാമമാണ് സൈനിന്റേത്. ബംഗാളി നടി റിതാ ഭാരി ചക്രവർത്തി, മലയാളിനടൻ പ്രകാശ് ബാരെ എന്നിവരൊഴിച്ച് ബാക്കി 25 നടീനടന്മാരും ആ നാട്ടുകാരാണ്. അഭിനയവുമായി ഒരു ബന്ധവുമില്ലാത്തവരാണെല്ലാവരും. പക്ഷേ, സിനിമ എന്തെന്നുപോലും അറിയാത്തത് സൈനിനു മാത്രം.
പാപ്പുവ ന്യൂഗിനിയൻ നിർമാണക്കമ്പനിയായ നാഫയുടെ പ്രവർത്തകരാണ് ഓഡിഷൻ നടത്താനുള്ള വീഡിയോകൾ ഷൂട്ട് ചെയ്ത് ബിജുവിന് അയച്ചുകൊടുത്തത്. 2024 ഓഗസ്റ്റിലാണ് ഷൂട്ടിങ് തുടങ്ങിയത്. അന്നാട്ടുകാരായ സംവിധാനസഹായികളാണ് സംവിധായകന്റെ ആശയങ്ങൾ അഭിനേതാക്കളിലേക്കെത്തിച്ചത്. ‘ഡയലോഗുകൾ പഠിച്ച് പറയുന്നതിൽ സൈൻ കാണിച്ച മികവ് തന്നെ അദ്‌ഭുതപ്പെടുത്തി. പാപ്പുവ ന്യൂഗിനിയിലുള്ള സുഹൃത്തുക്കളുമായുള്ള ചർച്ചകളാണ് സിനിമ എടുക്കുന്നതിന് പ്രേരണയായതെ’ന്ന് ഡോ. ബിജു പറയുന്നു.
രണ്ടാം ലോകയുദ്ധത്തിന്റെ നേരിയ ഓർമ്മകളിലൊന്ന് സൈൻ, ബിജുവുമായി പങ്കുവെച്ചിരുന്നു. ജപ്പാന്റെ ബോംബാക്രമണം ഉണ്ടായപ്പോൾ അമ്മ തന്നെയുമെടുത്ത് ഒരു ഗുഹയിലേക്ക് ഓടിയ ഓർമ്മയായിരുന്നു അത്.
Content Highlights: 85-year-old man, with nary anterior acting experience, stars successful `Papa Buka'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·