സിനിമ കാരണം വന്നതല്ല ഇവരൊന്നും, പ്ലാന്‍ ചെയ്തതുമല്ല; തന്റെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam22 Jan 2026, 5:37 p.m. IST

തന്റെ ജനറേഷനില്‍ ഉള്ളവരെ മാത്രമല്ല, അതിന് മുന്‍പുള്ള സംയുക്ത, മഞ്ജു വാര്യര്‍ അടക്കമുള്ളവരുമായും ഭാവനയ്ക്ക് സൗഹൃദമുണ്ട്. അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഭാവനയുടെ മറുപടി

bhavana friendsഭാവനയുടെ സൌഹൃദം
പൊതുവെ സിനിമ ഇന്റസ്ട്രിയില്‍ അധികം സൗഹൃദങ്ങള്‍ നിലനില്‍ക്കില്ല എന്നാണ് പറയാറുള്ളത്. സിനിമയിലെ ബന്ധങ്ങള്‍ ജീവിതത്തിലേക്ക് എടുക്കാറില്ല എന്ന് അഭിമാനത്തോടെ പറയുന്ന ചില സെലിബ്രിറ്റികളുമുണ്ട്. എന്നാല്‍ ഭാവന ഒരിക്കിലും അങ്ങനെയല്ല, തനിക്ക് നല്ല സുഹൃത്തുക്കളെ എല്ലാം ലഭിച്ചത് സിനിമയില്‍ നിന്നാണെന്ന് നടി എപ്പോഴും പറയാറുണ്ട്.

എല്ലാ കാലത്തും സുഹൃത്തുക്കള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. തന്റെ ജനറേഷനില്‍ നിന്നുള്ള സുഹൃത്തുക്കള്‍ മാത്രമല്ല, അതിന് മുന്‍പത്തെ ജനറേഷനിലുള്ള സുഹൃത്തുക്കളെയും ഭാവനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു സിനിമയിലും ഒന്നിച്ചഭിനയിക്കാതെ, ഒരു സെറ്റുകളിലും ഒന്നിച്ചു കാണാത്ത ഇവരെങ്ങനെയാണ് സുഹൃത്തുക്കളായത് എന്നത് പലരുടെയും സന്ദേഹമാണ്. അത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഭാവനയ്ക്കും കൃത്യമായ മറുപടിയില്ല.

Also Read: ഇതെന്തൊരു നില്‍പാണ്, എന്തൊരു എക്‌സ്പ്രഷനാണ്? എനിക്കറിയില്ല എന്ന് കീര്‍ത്തി സുരേഷ്

ഈ സൗഹൃദങ്ങളൊന്നും സിനിമ കാരണം സംഭവിച്ചതല്ല എന്ന് ഭാവന ആദ്യമേ പറയുന്നു. രമ്യയാണെങ്കിലും ശില്‍പയാണെങ്കിലും ഷഫ്‌നയാണെങ്കിലും മൃദുല, മഞ്ജു ചേച്ചി, സംയുക്ത ചേച്ചി, സയനോര എന്നിങ്ങനെ ഒരു ഗ്രൂപ് ഓഫ് ഫ്രണ്ട്‌സ് ആയി വന്നതാണ്. നമ്മള്‍ ആരും പ്ലാന്‍ ചെയ്തതല്ല, ഓര്‍ഗാനിക്കലി സംഭവിച്ചു പോയതാണ്.

അന്ന് ഞങ്ങള്‍ കൂട്ടായി വരുമ്പോള്‍ പോലും, ഇനി ഒരുപാട് കാലം കൂട്ടായി ഉണ്ടാവും എന്നൊന്നും വിചാരിച്ചിട്ടൊന്നുമല്ല. അങ്ങനെ ആയി വന്നതാണ്. ഇപ്പോള്‍ വളരെ ക്ലോസ് സര്‍ക്കിളാണത്. അതില്‍ ഞാന്‍ വളരെ അധികം ഗ്രേറ്റ്ഫുളാണ്, ഹാപ്പിയാണ്. കാരണം നല്ല ഫ്രണ്ട്‌സ് എല്ലാവര്‍ക്കും ജീവിതത്തിലുണ്ടായിരിക്കണം. ഫ്രണ്ട്‌സ് എന്നാല്‍ വേറൊരു വൈബാണ്. പ്രീഷ്യസാണ്. തീര്‍ച്ചയായും അതിന് പ്രാധാന്യം കൊടുക്കുകയും വേണം.

Also Read: വീൽ ചെയറിൽ ആയിരുന്നു ജീവിതമെന്നത് തെറ്റ്! ശ്വസകോശത്തിൽ വെള്ളം കെട്ടുന്ന അവസ്ഥ ഉണ്ടായിരുന്നു; മരണം ഹൃദയാഘാതത്താൽ

നാഗ്പൂര്‍ ടി20 പോലെ എളുപ്പമാകുമോ റായ്പൂരിലെ മത്സരം? സാധ്യതകള്‍ ഇങ്ങനെ


എല്ലാവരും തിരക്കുള്ള ആളുകളായതുകൊണ്ട് നമുക്ക് എപ്പോഴും കാണാനൊന്നും പറ്റില്ല. എന്നിരുന്നാലും കുറേ കാലം കാണാതിരിക്കുമ്പോള്‍, ഒന്ന് കാണണ്ടേ എന്ന് പറഞ്ഞ് നമ്മള്‍ ഒത്തു കൂടും. അതിനുള്ള എഫേര്‍ട്ട് എല്ലാവരും എടുക്കും. അത് ഞാന്‍ തന്നെയാവണം എന്നില്ല, ആരായാലും എടുക്കും. എല്ലാവരുടെയും തിരക്കുകളെ ബഹുമാനിച്ചുകൊണ്ടു തന്നെ സൗഹൃദവും മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്- ഭാവന പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article