സിനിമ വേണ്ട, ഭര്‍ത്താവും കുട്ടികളും കുടുംബവും മതി എന്ന് പറഞ്ഞ് പോയ ആളാണ്; എന്തുകൊണ്ട് തിരിച്ചുവന്നു എന്ന് മധൂ

1 day ago 1
റോജ, ജെന്റില്‍മാന്‍, യോദ്ധ, നീലഗിരി പോലുള്ള ഒരുപാട് സിനിമകളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് മധൂ . വര്‍ഷങ്ങള്‍ക്ക് ശേഷം ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെ ഒരു മികച്ച തിരിച്ചുവരവ് നടത്തുകയാണ് നടി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് കരിയറിലെ വലിയ ബ്രേക്കിനെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെ മധൂ വാചാലയായത്.

ആനന്ദിനെ ഞാന്‍ കണ്ടുമുട്ടുന്നത് തീര്‍ത്തും വര്‍ക്ക് റിലേറ്റഡ് ആയിട്ടാണ്. ഒരു ബിസിനസ് പരസ്യം ചെയ്യാനായിരുന്നു സമീപിച്ചത്. അതിന്റെ ഷൂട്ടിങിനായി ഞങ്ങള്‍ ബാലിയിലേക്ക് പോയി. എന്റെ അച്ഛന്‍ പ്യുയര്‍ വെജിറ്റേറിയനാണ്. ഹോട്ടലിലൊക്കെ പോയാല്‍ സ്പൂണ്‍ എടുക്കണമെങ്കില്‍, അത് നോണ്‍ വെഡ് എന്തിലെങ്കിലും ഉപയോഗിച്ചതാണോ എന്ന് ടെസ്റ്റ് ചെയ്യും. അങ്ങനെയുള്ള അച്ഛന് വേണ്ടി വെജിറ്റേറിയന്‍ ഫുഡം സംഘടിപ്പിക്കാന്‍ ആനന്ദ് പ്രയാസപ്പെട്ടത് ശരിക്കും എനിക്ക് ഇംപ്രസ് ആയി.

Also Read: വേര്‍പിരിയുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയോ? വിജയ് - സംഗീത വിവാഹ മോചന കേസ്, കോടതിയില്‍ ഇന്ന് സംഭവിച്ചത്?

അതിന് ശേഷം അച്ഛനെ അദ്ദേഹം നടക്കാന്‍ കൂട്ടി കൊണ്ടുപോകും. എനിക്കും നടക്കാന്‍ ഒത്തിരി ഇഷ്ടമാണ്. അതുകൂടെ ആയപ്പോള്‍ എനിക്കൊരു വൗവു എന്ന ഫീലുണ്ടായി. ഒരു ദിവസം നല്ല നിലാവുള്ള രാത്രി നടക്കാന്‍ പോയപ്പോള്‍ അദ്ദേഹം അല്പം ഫ്‌ളേട്ട് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ജീവിതത്തില്‍ ഈ സ്റ്റേജൊക്കെ ഞാന്‍ കടന്ന് വന്നതാണ്. ഇനി ഞാന്‍ നോക്കുന്നത് സീരിയസ് റിലേഷന്‍ഷിപ് മാത്രമാണ്. പ്രണയിച്ച് നടക്കാനില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞു, ഓകെ എന്നാല്‍ എന്നെ കല്യാണം കഴിക്കൂ എന്ന്. ആ സെക്കന്റില്‍ ഞാനും ഓകെ പറഞ്ഞു.

അത് തീര്‍ത്തും യാദൃശ്ചികമായി പറഞ്ഞ മറുപടിയായിരുന്നു. പിന്നീട് അയ്യോ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിച്ചു. പക്ഷേ ഇന്നും ഞങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ മാത്രമാണ് എനിക്ക് ഇന്‍സെക്യുയര്‍ ഫീലാവാത്തത്, ഞാന്‍ ഞാനായി നില്‍ക്കുന്നത്. അത് തന്നെയാണ് ഏറ്റവും ബെസ്റ്റ്.


ആനന്ദിനെ കണ്ടുമുട്ടുന്നതിന് മുന്‍പേ ഞാന്‍ പറയുമായിരുന്നു എനിക്ക് ട്വിന്‍സ് ഗേള്‍സ് വേണം എന്ന്. അത് പോലെ എന്റെ ആഗ്രഹം സാധിച്ചു. ട്വിന്‍സ് അല്ല എങ്കിലും, വലിയ പ്രായവ്യത്യാസത്തില്‍ അല്ലാതെ രണ്ട് പെണ്‍മക്കളെ കിട്ടി. രണ്ടുപേരും കാണാന്‍ ഒരുപോലെയാണ്. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന അമ്മയല്ല ഞാന്‍ എങ്കിലും, ഞാനൊരു നല്ല അമ്മയാണ് എന്ന വിശ്വാസം എനിക്കുണ്ട്.

വിവാഹത്തിന് ശേഷം എനിക്ക് സിനിമ വേണ്ട, കുടുംബം മതി കുട്ടികള്‍ മതി എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. മക്കളെ നോക്കി, കുടുംബത്തെ നോക്കി, വീട്ടമ്മയായി കഴിയണം എന്നതായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ട് കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും തീര്‍ത്ത് ഞാന്‍ ഇനി സിനിമ ചെയ്യില്ല എന്ന് പ്രഖ്യാപിച്ചിട്ടാണ് പോയത്. പക്ഷേ കല്യാണം കഴിഞ്ഞി, വീട്ടമ്മയായി, എന്നാലും എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു പക്ഷേ അവിടെയൊന്നും എനിക്ക് പുതുമയുള്ളതൊന്നും ഫീലായില്ല. അപ്പോഴാണ് തിരിച്ചറിഞ്ഞത്, എന്റെ സ്‌പേസ് ആക്ടിങ് തന്നെയാണ് എന്ന്. 1999 ല്‍ വിവാഹം കഴിഞ്ഞ് സിനിമ വിട്ട ഞാന്‍ 2012 സിനിമിലേക്ക് തിരിച്ചെത്തി, ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നു മധൂ പറഞ്ഞു

Read Entire Article