26 July 2025, 07:46 AM IST

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
ന്യൂഡൽഹി: പ്രദർശനാനുമതി നൽകിയ സിനിമകളെ സെൻസർ ബോർഡ് തിരിച്ചുവിളിച്ചതിന്റെ വിശദാംശങ്ങളില്ലാതെ കേന്ദ്രവാർത്താ വിതരണ മന്ത്രാലയം. തിരിച്ചുവിളിക്കാൻ സെൻസർ ബോർഡിന് അധികാരമുണ്ടോ, കഴിഞ്ഞ അഞ്ചുവർഷമായി എത്ര സിനിമകൾ തിരിച്ചുവിളിച്ചിട്ടുണ്ട്, അവയേതൊക്കെ എന്ന സിപിഎം അംഗം ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് മന്ത്രാലയം വ്യക്തമല്ലാത്ത മറുപടി നൽകിയത്.
വാർത്താവിതരണ സഹമന്ത്രി എൽ. മുരുകൻ രേഖാമൂലം നൽകിയ മറുപടിയിൽ 1952-ലെ സിനിമാട്ടോഗ്രാഫി നിയമത്തിലെ പുനഃപരിശോധന 2023-ലെ നിയമത്തിൽ ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ, 2024-ലെ സിനിമാട്ടോഗ്രാഫ് നിയമപ്രകാരം അപേക്ഷകന് പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാനും ചെയർമാന് സ്വന്തമായി തീരുമാനിക്കാനും അവകാശമുണ്ടെന്നും വ്യക്തമാക്കി. മറ്റു വിവരങ്ങളൊന്നും നൽകിയില്ല. വിവരങ്ങളുടെ അഭാവം ബോർഡിന്റെ ഏകപക്ഷീയവും ലക്ഷ്യംവെച്ചുള്ളതുമായ പ്രവർത്തനങ്ങളെയാണ് കാണിക്കുന്നതെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.
Content Highlights: Ministry of I&B refuses to supply details connected movie recalls by CBFC
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·