10 May 2025, 08:13 AM IST

അമർ അലക്‌സാണ്ടറും അമിത് അലക്‌സാണ്ടറും | Photo: Mathrubhumi
കൊച്ചി: സിനിമകളിലും പരസ്യചിത്രങ്ങളിലും എ പ്ലസ് നേടിയ ഇരട്ടകൾക്ക് പത്താം ക്ലാസിലും എ പ്ലസ്. കളമശ്ശേരി രാജഗിരി സ്‌കൂളിലെ അമർ അലക്‌സാണ്ടറും അമിത് അലക്‌സാണ്ടറുമാണ് അഭിനയത്തിൽ തിളങ്ങിയതിനൊപ്പം എസ്എസ്എൽസിയിലും തിളങ്ങിയത്. ഇത്തവണ തിരുവനന്തപുരത്ത് നടന്ന സ്‌കൂൾ കലോത്സവത്തിൽ വൃന്ദവാദ്യത്തിൽ എ ഗ്രേഡ് ലഭിച്ച ടീമിലംഗമായിരുന്നു അമർ അലക്‌സാണ്ടർ.
പൃഥ്വിരാജിന്റെ സിനിമയായ 'തീർപ്പ്-ൽ ഒരു പ്രധാന കഥാപാത്രത്തിന്റെ ടീനേജ് കാലം ചെയ്തിട്ടുണ്ട്. ചാനൽ ഷോകളും ചെയ്തിട്ടുണ്ട്. അമിത് അലക്‌സാണ്ടർ അൻപതോളം പരസ്യചിത്രങ്ങളും ആകാശമിഠായി, ഇട്ടിമാണി തുടങ്ങിയ സിനിമകളും ചെയ്തിട്ടുണ്ട്. ഒരു പരസ്യചിത്രത്തിൽ തെന്നിന്ത്യൻ നടി രമ്യാകൃഷ്ണനൊപ്പവും മലയാള പരസ്യത്തിൽ ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പവും അഭിനയിച്ചിരുന്നു.
ഇരട്ടകൾ ഒരുമിച്ച് അഭിനയിച്ച ഖുർബാനിയാണ് റിലീസ് ആകാനുള്ള അടുത്ത സിനിമ. വിദേശത്ത് ബിസിനസുകാരനായ കോട്ടയം അറുനൂറ്റിമംഗലത്ത് സി.സി. അലക്‌സാണ്ടറിന്റെയും ഏയ്ഞ്ചൽ റോസിന്റെയും മക്കളാണ് ഈ ഇരട്ടകൾ.
Content Highlights: Amar & Amit Alexander, duplicate actors, achieved afloat A+ successful 10th
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·