06 August 2025, 10:49 PM IST

രഞ്ജിനി, ശ്വേതാ മേനോൻ, സാന്ദ്രാ തോമസ് | ഫോട്ടോ: മാതൃഭൂമി
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരേ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടി രഞ്ജിനി. സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ സ്ഥിരീകരണമല്ലേ ശ്വേതക്കെതിരായ നടപടി വ്യക്തമാക്കുന്നതെന്ന് രഞ്ജിനി ചോദിച്ചു. നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിനെതിരായ നീക്കങ്ങളേയും രഞ്ജിനി വിമര്‍ശിച്ചു.
രഞ്ജിനി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പരിഭാഷ:
എന്റെ പ്രിയപ്പെട്ട സിനിമാ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്? ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 'പവര്‍ ഗ്രൂപ്പ്' ഉണ്ടെന്ന സ്ഥിരീകരണമല്ലേ ശ്വേതാ മേനോനെതിരായ ആരോപണം? അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ 'അമ്മ'യോ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ (സാന്ദ്ര) തയ്യാറല്ല. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്?
വനിതാ രാഷ്ട്രപതിയുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ സ്ത്രീകള്‍ക്കും അവരുടെ തൊഴിലിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ഒരു എന്റര്‍ടെയ്മന്‍മെന്റ് ട്രിബ്യൂണല്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അത് നമ്മുടെ നീതി ന്യായ വ്യവസ്ഥ ഉടന്‍ തന്നെ ശക്തമായി നടപ്പിലാക്കുമെന്നും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
Content Highlights: Ranjini criticizes the lawsuit against Shweta Menon and Sandra Thomas`s predetermination challenges
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·