07 August 2025, 08:53 PM IST

ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച രജനീകാന്തിന്റെ ക്ഷേത്രം, രജനീകാന്ത് | Photos: ANI, AFP
ആരാധകര്‍ക്കിടയില്‍ അമാനുഷിക പരിവേഷമുള്ള താരമാണ് രജനികാന്ത്. ബാഷയും ശിവാജിയും എന്തിരനും മുതല്‍ ജയിലറും വേട്ടയാനും ഉടന്‍ തിയേറ്ററുകളിലെത്താനിരിക്കുന്ന ലോകേഷ് ചിത്രം കൂലിയുമെല്ലാം രജനിയുടെ സ്‌റ്റൈലും സ്വാഗും കിടിലനായി വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രങ്ങളാണ്. 1975-ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ രജനീകാന്ത് ഈ വര്‍ഷം അഭിനയരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
രജനീകാന്ത് സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആരാധകരും അത് ആഘോഷിക്കുകയാണ്. രജനീകാന്തിനായി നിര്‍മ്മിച്ച ക്ഷേത്രത്തിലെ ആഘോഷമാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായത്. മധുരയിലെ തിരുമംഗലത്താണ് അരുള്‍മിഗു ശ്രീ രജനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാര്‍ത്തിക് എന്ന ഡൈ ഹാര്‍ഡ് ഫാന്‍ ആണ് ഇവിടെവെച്ച് താരത്തിന്റെ സിനിമയിലെ ഗോള്‍ഡന്‍ ജൂബിലി വ്യത്യസ്തമായി ആഘോഷിച്ചത്.
രജനീകാന്തിന്റെ 5,500 ചിത്രങ്ങള്‍ കൊണ്ട് അരുള്‍മിഗു ശ്രീ രജനി ക്ഷേത്രം അലങ്കരിച്ചുകൊണ്ടായിരുന്നു കാര്‍ത്തിക്കിന്റെ ആഘോഷം. കൂടാതെ ക്ഷേത്രത്തിലെ രജനിയുടെ പ്രതിമയില്‍ പ്രത്യേക അഭിഷേകവും പ്രത്യേക പൂജാകര്‍മ്മങ്ങളും കാര്‍ത്തിക് നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജനീകാന്തിന്റെ ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. 300 കിലോഗ്രാം സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച രജനീകാന്തിന്റെ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
Content Highlights: Rajinikanth completes 50 years successful cinema, fans decorate temple with 5,500 photos, execute rituals
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·