25 May 2025, 01:39 PM IST
തെലുങ്ക് സിനിമാ വ്യവസായം സർക്കാരിനോട് അടിസ്ഥാനപരമായ ബഹുമാനംപോലും കാണിക്കുന്നില്ലെന്ന് പവൻ കല്യാൺ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പവൻ കല്യാൺ | ഫോട്ടോ: PTI
ഹൈദരാബാദ്: തെലുങ്ക് സിനിമാ ഇൻഡസ്ട്രിയെ കുറ്റപ്പെടുത്തി തെലുങ്ക് സൂപ്പർ താരവും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാൺ. തെലുങ്ക് സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് ടിഡിപി നയിക്കുന്ന സംസ്ഥാന സർക്കാരിനോട് യാതൊരു ബഹുമാനവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെലുങ്ക് സിനിമാ വ്യവസായത്തിന് വ്യവസായ പദവി നൽകാനും അതിനെ കൂടുതൽ വികസിപ്പിക്കാനും സർക്കാർ ആലോചിക്കുന്ന സമയത്താണ് സിനിമാ മേഖലയിലുള്ളവർ ഇങ്ങനെ പെരുമാറുന്നതെന്നും പവൻ കല്യാൺ പറഞ്ഞു.
ടോളിവുഡ് എന്നുവിളിക്കുന്ന തെലുങ്ക് സിനിമാ വ്യവസായം സർക്കാരിനോട് അടിസ്ഥാനപരമായ ബഹുമാനംപോലും കാണിക്കുന്നില്ലെന്ന് പവൻ കല്യാൺ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യ സർക്കാർ രൂപീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും സിനിമാ വ്യവസായ പ്രതിനിധികൾ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെ ഇതുവരെ കണ്ടിട്ടില്ല. സിനിമാ പ്രവർത്തകർ തങ്ങളുടെ ചിത്രങ്ങൾ പുറത്തിറങ്ങുന്ന സമയത്ത് മാത്രമേ വരുന്നുള്ളൂ. ഈ മേഖലയെ വികസിപ്പിക്കുന്നതുപോലുള്ള പ്രവർത്തനങ്ങളിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണെന്നും ജനസേന അധ്യക്ഷൻ കൂടിയായ അദ്ദേഹം നിരീക്ഷിച്ചു.
എല്ലാ സിനിമാ പ്രവർത്തകരും ഒന്നിക്കണം എന്ന് താൻ നിർദ്ദേശിച്ചതിന് ശേഷവും ഈ അലംഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സിനിമാ വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾ മുൻ സർക്കാരിന്റെ കാലത്ത് തങ്ങൾ നേരിട്ടുവെന്ന് ആരോപിച്ച അപമാനം മറന്നു. സിനിമകൾ പുറത്തിറങ്ങുന്ന സമയത്ത് ടിക്കറ്റ് വില വർദ്ധിപ്പിക്കാനും മറ്റ് പരാതികൾ പരിഹരിക്കാനും വേണ്ടി വ്യക്തിപരമായി വരുന്നതിന് പകരം, അവരുടെ പ്രശ്നങ്ങൾ വ്യക്തമായി ചർച്ച ചെയ്യാൻ ഒരുമിച്ച് വരാൻ പവൻ സിനിമാ പ്രവർത്തകരെ ഉപദേശിച്ചു. സർക്കാർ അവർക്ക് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: awan Kalyan accuses Telugu movie manufacture of lacking gratitude towards the authorities government
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·