സിനിമാക്കാർ പറഞ്ഞത് കുഴഞ്ഞുവീണ് മരിച്ചെന്ന്; സ്റ്റണ്ട്മാന്റെ മരണം നെഞ്ചിനേറ്റ പരിക്കിനെത്തുടർന്ന്

6 months ago 7

15 July 2025, 09:12 AM IST

sm raju s mohanraj

എസ്.എം. രാജു, രാജു ഓടിച്ച വാഹനം കീഴ്‌മേൽ മറിയുന്നതിന്റെ വീഡിയോ ദൃശ്യം | Photo: Facebook/ Stunt Silva, Special Arrangement

ചെന്നൈ: സംഘട്ടനകലാകാരന്‍ എസ്. മോഹന്‍രാജ് എന്ന എസ്.എം. രാജുവിന്റെ മരണത്തിനിടയാക്കിയത് കാറപകടത്തില്‍ നെഞ്ചിനേറ്റ പരിക്ക്. ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനംചെയ്യുന്ന 'വേട്ടുവം' എന്ന സിനിമയ്ക്കുവേണ്ടി സാഹസികമായി കാര്‍ ചാടിക്കുന്നതിനിടെയായിരുന്നു അപകടം. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

സിനിമാചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ കുഴഞ്ഞുവീണു മരിച്ചെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞിരുന്നത്. തിങ്കളാഴ്ചയാണ് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതും മരണകാരണം വ്യക്തമായതും. മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാതെയാണ് സിനിമയില്‍ സാഹസികരംഗങ്ങള്‍ ചിത്രീകരിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഉയര്‍ന്നുചാടിയെത്തുന്ന വാഹനത്തിന്റെരംഗം ചിത്രീകരിക്കാനായി ചെരിച്ചുവെച്ച മരപ്പാളികളിലൂടെ വാഹനം ഓടിച്ചു കയറ്റിയപ്പോഴാണ് അപകടമുണ്ടായത്. രാജു ഓടിച്ച എസ്‌യുവി ആകാശത്തേക്ക് ഉയര്‍ന്നു തകിടം മറിഞ്ഞ് തലകീഴായി നിലംപതിക്കുകയായിരുന്നു.

ചെന്നൈയ്ക്കടുത്ത് കാഞ്ചീപുരത്ത് ജനിച്ച രാജു സിനിമകള്‍ക്കുവേണ്ടി വാഹനാഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതില്‍ മികവു തെളിയിച്ചയാളായിരുന്നു. ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയ്ക്കുവേണ്ടിയാണ് കുറച്ചുദിവസങ്ങളായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. നാഗപട്ടണത്തുവെച്ച് ഞായറാഴ്ചയാണ് അപകടമുണ്ടായത്.

Content Highlights: Stunt maestro Raju's decease was origin details

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article