
അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ് ലോഗോ, അഭിലാഷ് പിള്ള മുകേഷിനൊപ്പം | Photo: Special Arrangement
സിനിമാ നിര്‍മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ലോഞ്ചില്‍ മേജര്‍ രവി, എം. മോഹനന്‍, എം. പത്മകുമാര്‍, മുകേഷ്, ഇന്ദ്രന്‍സ്, അരുണ്‍ ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും പ്രശസ്ത താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഉര്‍വ്വശി, മഞ്ജു വാര്യര്‍, ഗിന്നസ് പക്രു, ടിനി ടോം, സൈജു കുറുപ്പ്, രഞ്ജിന്‍ രാജ്, വിഷ്ണു ശശിശങ്കര്‍, വിഷ്ണു വിനയ്, അഖില്‍ മാരാര്‍, അനുശ്രീ, ഭാമ, ഗോവിന്ദ് പത്മസൂര്യ, ഗോപിക, ദേവനന്ദ, ജസ്‌നിയ ജയദിഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 13 വര്‍ഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും സിനിമ സ്വപ്‌നം കണ്ടുവരുന്ന ഏതൊരാള്‍ക്കും കൂടെ കൂടാമെന്നും ചടങ്ങില്‍ അഭിലാഷ് പിള്ള പറഞ്ഞു.
മലയാളികളുടെ പ്രിയതാരം ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ഒന്നിക്കുന്ന 'പാബ്ലോ പാര്‍ട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അഭിലാഷ് പിള്ള നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസും ടെക്‌സാസ് ഫിലിം ഫാക്റ്ററിയും എവര്‍ സ്റ്റാര്‍ ഇന്ത്യനും ചേര്‍ന്നാണ് പാബ്ലോ പാര്‍ട്ടി നിര്‍മിക്കുന്നത്.
ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥഅഭിലാഷ് പിള്ളയുടെയാണ്. നവാഗതനായ ബിബിന്‍ എബ്രഹാം മേച്ചേരില്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മുകേഷ്, സിദ്ദിഖ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, അനുശ്രീ, അപര്‍ണ ദാസ്, ബോബി കുര്യന്‍, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജന്‍, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Abhilash Pillai's maiden accumulation launched
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·