Published: November 24, 2025 12:27 PM IST
1 minute Read
പനജി (ഗോവ) ∙ ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദറോവും ചൈനയുടെ വെയ് യീയും ഏറ്റുമുട്ടും. ഫൈനൽ ഇന്ന് ആരംഭിക്കും. ഇന്നലെ നടന്ന സെമിഫൈനൽ ടൈബ്രേക്കർ വിജയിച്ച ഇരുവരും കാൻഡിഡേറ്റ്സ് ചെസിൽ കളിക്കാനും യോഗ്യത നേടി. നിലവിലെ ലോകചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷിന് എതിരാളിയെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന ടൂർണമെന്റാണ് കാൻഡിഡേറ്റ്സ് ചെസ്.
കഴിഞ്ഞ 2 ദിവസങ്ങളിൽ നടന്ന ക്ലാസിക്കൽ ചെസ് മത്സരങ്ങളും സമനിലയായതോടെയാണ് അതിവേഗ മത്സരരൂപമായ റാപ്പിഡ് ഫോർമാറ്റിൽ ഇന്നലെ ടൈബ്രേക്കർ നടന്നത്. റഷ്യയുടെ ആന്ദ്രേ എസിപെങ്കോയെ നേരിട്ട വെയ് യീ ടൈബ്രേക്കറിലെ രണ്ടാം ഗെയിമിൽ വിജയം നേടി.
ടൂർണമെന്റിൽ ഇതുവരെ മികച്ച ഫോമിൽ കളിച്ചുവന്ന എസിപെങ്കോയ്ക്ക് റാപ്പിഡ് റൗണ്ടിൽ കളിയുടെ കടിഞ്ഞാൺ നഷ്ടപ്പെടുകയായിരുന്നു. ഉസ്ബെക്കിസ്ഥാന്റെ തന്നെ നോദിർബെക് യാക്കൂബയേവിനെയാണ് യുവതാരം ജാവോഖിർ സിന്ദറോവ് തോൽപിച്ചത്. 3–ാം സ്ഥാന മത്സരത്തിൽ യാക്കുബയേവും എസിപെങ്കോയും ഏറ്റുമുട്ടും.
English Summary:








English (US) ·