.jpg?%24p=985e9cd&f=16x10&w=852&q=0.8)
മമ്മൂട്ടി, മോഹൻലാൽ | Photo: Mathrubhumi, PTI
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' വിജയകരമായി നടപ്പാക്കിയ ഇന്ത്യന്‍ സൈന്യത്തിന് പിന്തുണയുമായി നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. യഥാര്‍ഥ നായകരെ സല്യൂട്ട് ചെയ്യുന്നുവെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യം നമ്മുടെ അഭിമാനം വര്‍ധിപ്പിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.
'നമ്മുടെ യഥാര്‍ഥ നായകരെ സല്യൂട്ട് ചെയ്യുന്നു. രാജ്യംവിളിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കുന്നുവെന്ന് 'ഓപ്പറേഷന്‍ സിന്ദൂര്‍' വീണ്ടും തെളിയിച്ചു. ജീവനുകള്‍ സംരക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങള്‍ രാജ്യത്തിന് അഭിമാനം, ജയ്ഹിന്ദ്', എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നെഴുതിയ ചിത്രം കവര്‍ഫോട്ടോ ആക്കിയ മോഹന്‍ലാല്‍, ഇന്ത്യന്‍ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നതായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സൈനിക നടപടിക്ക് പിന്നാലെ സൈന്യം പങ്കുവെച്ച അതേ ചിത്രമാണ് മോഹന്‍ലാല്‍ കവര്‍ഫോട്ടോ ആക്കിയത്. 'കേവലം പാരമ്പര്യത്തിന്റെ പേരിലല്ല, അചഞ്ചലമായ നിശ്ചദാര്‍ഢ്യത്തിന്റെ പ്രതീകമായാണ് നമ്മള്‍ സിന്ദൂരം ധരിക്കുന്നത്. ഞങ്ങളെ വെല്ലുവിളിച്ചാല്‍ നിര്‍ഭയരും മുമ്പത്തേക്കാള്‍ ശക്തരുമായി നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഇന്ത്യന്‍ കര- വ്യോമ- നാവിക സേനകളിലെ ഓരോ ധീരരേയും സല്യൂട്ട് ചെയ്യുന്നു. നിങ്ങളുടെ ധൈര്യം നമ്മുടെ അഭിമാനം വര്‍ധിപ്പിക്കുന്നു. ജയ്ഹിന്ദ്', അദ്ദേഹം കുറിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ഇതുവരെ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പതുഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനിലെ ലഷ്‌കര്‍-ഇ- തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്.
Content Highlights: Mammootty and Mohanlal amusement enactment for Indian Army's Operation Sindoor
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·