14 July 2025, 12:13 AM IST
.jpg?%24p=cf126d6&f=16x10&w=852&q=0.8)
യാനിക് സിന്നർ വിംബിൾഡൺ കിരീടവുമായി
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഇറ്റലിയുടെ ലോക ഒന്നാംനമ്പര്‍ താരം യാനിക് സിന്നറിന് കിരീടം. വിംബിള്‍ഡണില്‍ സിന്നറിന്റെ കന്നിക്കിരീടമാണിത്. 4-6, 6-4, 6-4, 6-4 എന്ന സ്കോറിനാണ് ജയം. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്‍ന്നുള്ള മൂന്നു സെറ്റുകളും നേടുകയായിരുന്നു. കഴിഞ്ഞമാസം എട്ടിന് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അല്‍ക്കരാസിനായിരുന്നു ജയം. പുല്‍കോര്‍ട്ടില്‍ അതിനുള്ള പകരംവീട്ടല്‍ കൂടിയായി സിന്നറിന് ഈ ജയം.
ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരവും സിന്നര്‍ തന്നെ. ആദ്യ സെറ്റ് നഷ്ടപ്പെട്ട സിന്നര്‍, വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ചാമ്പ്യനായ അല്‍ക്കരാസ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണയെത്തിയതെങ്കിലും സിന്നറിന് മുന്നില്‍ മോഹം ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. സിന്നറുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്.
Content Highlights: Jannik Sinner wimbledon champion








English (US) ·