Published: August 07, 2025 02:40 PM IST
1 minute Read
ന്യൂഡൽഹി∙ ജസ്പ്രീത് ബുമ്രയുടെ ജോലിഭാരം ചർച്ച ചെയ്യുന്നതിനൊപ്പം സഹ പേസർ മുഹമ്മദ് സിറാജിന്റെ ജോലിഭാരവും ചർച്ച ചെയ്യപ്പെടണമെന്നും സിറാജിന് മതിയായ വിശ്രമം ഉറപ്പാക്കണമെന്നും മുൻ ഇന്ത്യൻ താരം ആർ.പി.സിങ്. ‘സിറാജിന്റെ ജോലിഭാരം ക്രമീകരിക്കുന്നതിനെക്കുറിച്ച് ആരും ചർച്ച ചെയ്തു കാണുന്നില്ല. തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നത് അദ്ദേഹത്തിനു പരുക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ബുമ്രയ്ക്കു നൽകുന്ന അതേ പരിഗണന സിറാജിനും നൽകണം. ഇംഗ്ലണ്ട് പരമ്പരയിലെ 5 മത്സരങ്ങളും കളിച്ച ഏക പേസറാണ് സിറാജ്.
പരമ്പരയിലാകെ 185.3 ഓവറാണ് അദ്ദേഹം എറിഞ്ഞത്. അതിൽ തന്നെ അഞ്ചാം ടെസ്റ്റിൽ ഗസ് അറ്റ്കിൻസനെ പുറത്താക്കിയ പന്ത് പരമ്പരയിലെ ഏറ്റവും വേഗമേറിയ പന്തുകളിൽ ഒന്നായിരുന്നു. സിറാജിന്റെ അർപ്പണ ബോധമാണ് ഇതു കാണിക്കുന്നത്. ഇത്രയും കഠിനാധ്വാനിയായ ഒരു താരത്തെ പരുക്കിനു വിട്ടുനൽകരുത്. അദ്ദേഹത്തിന് കൃത്യമായ വിശ്രമം നൽകാൻ ടീം മാനേജ്മെന്റ് ശ്രദ്ധിക്കണം’– ആർ.പി.സിങ് പറഞ്ഞു.
English Summary:








English (US) ·