Published: October 03, 2026 09:23 AM IST Updated: October 03, 2026 12:54 PM IST
1 minute Read
മുല്ലൻപുർ ( ന്യൂ ചണ്ഡിഗഡ്) ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നുമത്സര ഏകദിന പരമ്പരയിൽ സമ്പൂർണജയം ഉറപ്പാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ശുഭ്മൻ ഗില്ലും സംഘവും ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മറുവശത്ത്, ആശ്വാസജയം തേടിയാണ് ഷായ് ഹോപ്പും സംഘവും എത്തുന്നത്. ന്യൂ ചണ്ഡിഗഡിലെ പിസിഎ രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതലാണു മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
What you should work next
ഇന്ത്യൻ പരീക്ഷണംപരമ്പര ഉറപ്പിച്ച സാഹചര്യത്തിൽ ടീമിൽ ചില പരീക്ഷണങ്ങൾ നടത്താനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം. സീനിയർ പേസർ മുഹമ്മദ് സിറാജ് ഇന്നു കളിച്ചേക്കും. ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാളിന് അവസരം നൽകാനും സാധ്യതയുണ്ട്. ധ്രുവ് ജുറേലിനെ ഇലവനിലേക്കു പരിഗണിച്ചാൽ ഋതുരാജ് ഗെയ്ക്‌വാദിനു പുറത്തിരിക്കേണ്ടിവരും. രണ്ടാം മത്സരത്തിൽ അവസരം നഷ്ടപ്പെട്ട നിതീഷ് കുമാർ റെഡ്ഡിയും ഇന്ന് ഇലവനിലേക്ക് എത്തിയേക്കും.
വിൻഡീസ് പ്രതീക്ഷസമ്പൂർണ തോൽവിയുടെ നാണക്കേട് ഒഴിവാക്കാൻ, സർവം മറന്നു പൊരുതാനാകും ഷായ് ഹോപ്പിന്റെയും സംഘത്തിന്റെയും ശ്രമം. രണ്ടാം മത്സരത്തിൽ റെക്കോർഡ് സ്കോർ നേടിയിട്ടും തോറ്റതിന്റെ ക്ഷീണം ടീമിനുണ്ട്. ബാറ്റിങ് ശക്തമാണെങ്കിലും ബോളിങ്ങിൽ പേസർമാർ പൂർണമായും നിരാശപ്പെടുത്തുന്നതു ടീമിനു തലവേദനയാണ്.
English Summary:






English (US) ·