സീനിയർ ടീമിന്റെ വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയോ? രൂക്ഷവിമർശനം; ന്യായീകരിച്ച് സിലക്ഷൻ കമ്മിറ്റി അംഗം

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: July 31, 2026 10:17 AM IST

1 minute Read

വൈഭവ് സൂര്യവംശി  (Photo by Oli SCARFF / AFP)
വൈഭവ് സൂര്യവംശി (Photo by Oli SCARFF / AFP)

മുംബൈ∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ നിയോഗിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‍ലെ. റെഡ് ബോൾ ക്രിക്കറ്റിൽ 12 ഇന്നിങ്സുകൾ മാത്രം കളിച്ചിട്ടുള്ള വൈഭവ് കാര്യങ്ങൾ പഠിച്ചുവരുന്നതേയുള്ളുവെന്നാണ് ഹർഷയുടെ നിലപാട്. ഇന്ത്യൻ സീനിയര്‍ ടീമില്‍ അരങ്ങേറിയതിനു പിന്നാലെയാണ് വൈഭവിനെ തേടി വൈസ് ക്യാപ്റ്റന്‍ സ്ഥാനവുമെത്തിയത്. യുവതാരം ഇഷാൻ കിഷനാണ് ഈസ്റ്റ് സോണിന്റെ ക്യാപ്റ്റൻ.

What you should work next

‘‘ഒരു സീനിയർ റെഡ് ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ചതിനു പിന്നിൽ എന്താണെന്നാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. 12 ഇന്നിങ്സുകളിൽനിന്ന് 207 റണ്‍സാണ് അദ്ദേഹം സ്കോർ ചെയ്തത്. വൈഭവ് ഒരു പ്രതിഭ തന്നെയാണ്. പക്ഷേ ഏതൊരു കാര്യത്തിലും പഠിക്കുന്ന ഒരു ഘട്ടമുണ്ട്. റെഡ് ബോൾ ക്രിക്കറ്റിൽ അതിന്റെ താഴെത്തട്ടിൽ മാത്രമാണ് വൈഭവ് ഉള്ളത്.’’– ഹർഷ ഭോഗ്‍ലെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

What you should work next

അതേസമയം വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് ന്യായീകരിച്ച് ഈസ്റ്റ് സോൺ‌ സിലക്ഷൻ കമ്മിറ്റി മെമ്പർ പ്രവഞ്ചൻ മല്ലിക് രംഗത്തെത്തി. ‘‘വൈഭവിനെ ക്യാപ്റ്റനാക്കിയിട്ടില്ല. വൈസ് ക്യാപ്റ്റന്റെ സ്ഥാനം മാത്രമാണ് അദ്ദേഹത്തിനു നൽകിയത്. ഇഷാൻ കിഷനാണ് ക്യാപ്റ്റൻ. ഇഷാൻ ടീമിന്റെ വിക്കറ്റ് കീപ്പർ കൂടിയാണ്. മത്സരത്തിൽ മുഴുവൻ സമയവും അദ്ദേഹം ഗ്രൗണ്ടിലുണ്ടാകും. വൈഭവിന് ക്യാപ്റ്റന്റെ ചുമതലകൾ അധികം ചെയ്യേണ്ടിവരില്ല. കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിലൂടെ വൈഭവ് വേഗത്തിൽ പക്വത ആർജിക്കുമെന്നാണു കരുതുന്നത്.’’– മല്ലിക് ക്രിക്ബസിനോടു പറഞ്ഞു.

I wonderment what the reasoning is down making Sooryavanshi vice-captain of a elder reddish shot team. He has played 12 innings for 207 runs @ 17.25. His endowment is bonzer but determination is simply a learning curve and helium is astatine the bottommost of it successful reddish shot cricket.

— Harsha Bhogle (@bhogleharsha) July 30, 2026

English Summary:

Vaibhav Suryavanshi's assignment arsenic Duleep Trophy vice-captain has sparked controversy, with cricket commentator Harsha Bhogle expressing beardown criticism. Bhogle argues that Suryavanshi, having lone played 12 innings successful red-ball cricket, is inactive successful a learning signifier for this format.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article