സീനിയർ താരങ്ങളെല്ലാം ഒരുമിച്ച് നഷ്ടമായി, അതാണ് ടീം ഇന്ത്യയുടെ പ്രശ്നം: അംഗീകരിക്കാൻ മടിയെന്ന് അജിൻക്യ രഹാനെ

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: August 06, 2026 03:24 PM IST

1 minute Read

അജിൻക്യ രഹാനെ
അജിൻക്യ രഹാനെ

മുംബൈ∙ സീനിയർ താരങ്ങളില്ലാത്തതാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രശ്നമെന്ന് മുൻ ഇന്ത്യന്‍ താരം അജിൻക്യ രഹാനെ. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ടീം മാനേജ്മെന്റിനെതിരെ രഹാനെ രംഗത്തെത്തിയത്. രണ്ട് ഐസിസി ട്രോഫികള്‍ വിജയിച്ചെങ്കിലും പരിശീലകൻ ഗൗതം ഗംഭീറിനു കീഴിൽ റെഡ് ബോൾ ക്രിക്കറ്റിൽ തിളങ്ങാൻ ഇന്ത്യയ്ക്കു സാധിക്കുന്നില്ല. ലോകടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഫൈനൽ യോഗ്യത നേടാൻ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കു വിജയിക്കേണ്ടിവരും.

What you should work next

ടെസ്റ്റ് ക്രിക്കറ്റിൽ ബുദ്ധിമുട്ടേറിയ സമയങ്ങൾ അതിജീവിക്കാനുള്ള കഴിവാണ് ആവശ്യമെന്ന് രഹാനെ ഒരു സ്പോർട്സ് പോഡ്കാസ്റ്റിൽ വ്യക്തമാക്കി. ‘‘കഴിഞ്ഞ രണ്ടു വർഷമായി ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ഇന്ത്യയില്‍ പോലും ഇന്ത്യൻ ടീം തോൽക്കുന്നതു ഞാൻ വീട്ടിലിരുന്നു കണ്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വ്യക്തിത്വമാണു ഉണ്ടാകേണ്ടത്. ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനായിരുന്നപ്പോൾ ഞാൻ അവിടെയുണ്ടായിരുന്നില്ല. ഗംഭീറിന്റെ പരിശീലനത്തിനു കീഴിൽ ഞാൻ കളിച്ചിട്ടില്ല. ഓരോ സെഷനുകൾ കൈകാര്യം ചെയ്യുന്നതും ബുദ്ധിമുട്ടേറിയ നിമിഷങ്ങളുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിർണായകമാകുക.’’

‘‘ടെസ്റ്റ് ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാണ് ശരിയായ ക്രിക്കറ്റ് ആരാധകർ. കഴിഞ്ഞ രണ്ടു വർഷമായി പുതിയ താരങ്ങൾ ടെസ്റ്റ് ടീമിലേക്കു വരുന്നതു ഞാൻ കാണുന്നുണ്ട്. ടെസ്റ്റിൽ ഏഴോ എട്ടോ സീനിയർ താരങ്ങളെയും രണ്ടോ മൂന്നോ യുവതാരങ്ങളെയുമാണ് ഒരു ടീമിലേക്ക് ആവശ്യമുള്ളത്. എന്നാൽ ഇപ്പോൾ എന്താണു സംഭവിക്കുന്നത്? താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. സീനിയർ താരങ്ങളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകും.’’– ഇന്ത്യൻ ടീമിന്റെ പേരു പറയാതെ രഹാനെ വിമർശിച്ചു.

What you should work next

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും രഹാനെ വ്യക്തമാക്കി. ‘‘ഈ രീതിയിൽ പോകുമ്പോഴും ടെസ്റ്റ് ഫോർമാറ്റ് അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു ഞങ്ങൾ. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. സീനിയർ താരങ്ങളെ ടീമിനൊപ്പം നിർത്തുകയും ബഹുമാനിക്കുകയും വേണം. ഇന്ത്യൻ ടീമിന്റെ കാര്യമെടുത്താൽ, സീനിയർ താരങ്ങളെയെല്ലാം ഒരുമിച്ചു നഷ്ടപ്പെടുകയായിരുന്നു. അതാണു ശരിയായ പ്രശ്നം.’’– രഹാനെ വ്യക്തമാക്കി.

English Summary:

Ajinkya Rahane, a erstwhile Indian cricketer, has voiced his concerns astir the Indian Test team's struggles, attributing them to a deficiency of elder players. He highlighted that the team's existent situation, with an abundance of caller players and a perceived lack of experienced leadership, is detrimental to Test cricket.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article