Published: April 09 , 2025 06:49 AM IST
1 minute Read
മുംബൈ∙ തുടർച്ചയായി തോൽക്കുമ്പോഴും ടീമിൽ അഴിച്ചുപണി നടത്തില്ലെന്നും സീനിയർ താരങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് മഹേള ജയവർധന. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ തോൽവിക്കു ശേഷമായിരുന്നു ജയവർധനയുടെ പ്രതികരണം.
‘ടീമിൽ മാറ്റം വരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ജയവും തോൽവിയുമൊക്കെ ക്രിക്കറ്റിൽ സ്വാഭാവികമാണ്. സീനിയർ താരങ്ങൾ നിറംമങ്ങിയെന്നതു സത്യമാണ്. പക്ഷേ, അവരെ പരിപൂർണമായി പിന്തുണയ്ക്കാൻ തന്നെയാണ് എന്റെ തീരുമാനം. അവരുടെ കഴിവിൽ ആർക്കും സംശയമുണ്ടാകാനിടയില്ല’ – ജയവർധനെ പറഞ്ഞു.
‘ഫോമിലാകാൻ അവർക്ക് അൽപം കൂടി സമയം നൽകണം. ഫോമിലായാൽ അവർക്ക് ചെയ്യാൻ സാധിക്കുന്നത് എന്താണെന്ന് കഴിഞ്ഞ സീസണുകളിൽ നമ്മൾ കണ്ടതാണ്. രോഹിത് ശർമ ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ളയാളാണ്. ടീമിന് മികച്ച തുടക്കം നൽകാനാണ് അദ്ദേഹം എല്ലാ മത്സരങ്ങളിലും ശ്രമിക്കുന്നത്’ – ജയവർധന പറഞ്ഞു
English Summary:








English (US) ·