കേസില്‍ ഇപ്പോള്‍ സുകന്യയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുകയാണ്. 10 ലക്ഷം രൂപ സുകന്യയ്ക്ക് നഷ്ടപരിഹാരം നല്‍കണം എന്നാണ് ചെന്നൈ സിവില്‍ കോര്‍ട്ട് ഉത്തരവ് വന്നിരിയ്ക്കുന്നത്. വീരപ്പന്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരമുണ്ടായിട്ടും സുകന്യയ്‌ക്കെതിരെ നടത്തിയ പരമാര്‍ശം അതേ പടി ടെലിക്കാസ്റ്റ് ചെയ്തു എന്ന് കോടതി നിരീക്ഷിച്ചു.
2015 ല്‍ ഈ കേസില്‍ സുകന്യയ്ക്ക് അനകൂലമായ വിധി വന്നിരുന്നു. എന്നാല്‍ അത് എതിര്‍ത്ത് സണ്‍ ടിവി മേല്‍ക്കോടതിയ്ക്ക് പോകുകയായിരുന്നു. പക്ഷേ ഇപ്പോഴും വിധി കേട്ട ജഡ്ജ് കുമരേഷ് ബാബു സണ്‍ ടിവിയുടെ അപ്പീല്‍ തള്ളി, പഴയ വിധി തന്നെ നടപ്പിലാക്കുകയായിരുന്നു. സുകന്യയ്ക്ക് സമീഹത്തില്‍ മാന്യമായ നിലയും വിലയും ഉള്ളത് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
സണ്‍ ടിവിയെ പോലൊരു ചാനലിന് വീരപ്പന്‍ പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കാമായിരുന്നു. അത് പോലും ചെയ്യാതെ, തങ്ങളുടെ വാണിജ്യ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ചാനല്‍ പ്രവൃത്തിച്ചത്. കുറഞ്ഞപക്ഷം സുകന്യയോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുകയെങ്കിലും ചെയ്യാമായിരുന്നു. തെറ്റ് സംഭവിച്ചതിന് ശേഷം ചാനലിലൂടെ ഒരു ഖേദപ്രകടനം പോലും നടത്തിയില്ല. പകരം ചെറിയൊരു പത്ര പരസ്യത്തിനിടയില്‍ ഖേദപ്രകടനം നടത്തുകയാണ് ഉണ്ടായത്.
സുകന്യയ്ക്ക് അവിഹിത ബന്ധമുണ്ട് എന്ന വ്യാജ പ്രചരണമാണ് വീരപ്പന്‍ നടത്തിയത്. ഇതിന്റെ പേരില്‍ അന്ന് തമിഴ് - തെലുങ്ക് - മലയാളം ഇന്റസ്ട്രിയില്‍ നിറഞ്ഞു നിന്നിരുന്ന സുകന്യയ്ക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടു. മാനസികമായി തകര്‍ന്നു. ഇതിനെ തുടര്‍ന്നാണ് സുകന്യ മാനനഷ്ടക്കേസ് നല്‍കിയത്. തങ്ങളുടെ ഭാഗത്ത് തെറ്റില്ല, നകീരന്‍ അഭിമുഖത്തില്‍ പറഞ്ഞത് ടെലികാസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തത് എന്ന് ചാനല്‍ പറഞ്ഞുവെങ്കിലും അത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. സുകന്യയുടെ പേര് മുതലെടുത്ത് ചാനല്‍ പണം സമ്പാദിച്ചു എന്നത് കോടതി ചൂണ്ടികാണിച്ചു.




English (US) ·