Authored by: ഋതു നായർ|Samayam Malayalam•3 Jun 2025, 9:49 am
പന്ത്രണ്ടുവയസോളം വ്യത്യാസമുണ്ട് രണ്ടുപേരും തമ്മിൽ. തന്റെ സുന്ദരകുട്ടൻ എന്നാണ് സുചി ലാലേട്ടനെ കുറിച്ച് പറയുന്നത് എസ് കെ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നതും; ഇവരുടെ ദാമ്പത്യം ആരാധകർക്കും മാതൃകയാക്കാം
മോഹൻലാൽ സുചിത്ര (ഫോട്ടോസ്- Samayam Malayalam) ഇതിനിടയിൽ നാളുകൾ നീണ്ട ആശുപത്രിവാസങ്ങൾ അന്ന് തിരക്കൊക്കെയും മാറ്റിവച്ചാണ് ലാലേട്ടൻ ഹോസ്പിറ്റലിൽ അമ്മയ്ക്ക് ഒപ്പമിരുന്നത്. അമ്മയെ സ്നേഹിക്കുന്ന പോലെ തന്നെ ഭാര്യ സുചിത്രക്കും ലാലേട്ടൻ കൊടുക്കുന്ന സ്നേഹത്തെ കുറിച്ച്, ഇവരുടെ ദാമ്പത്യത്തെക്കുറിച്ചൊക്കെയും പലവട്ടം ചർച്ചകൾ നടന്നിട്ടുണ്ട്. ഇതിനിടയിലാണ് തന്റെ സുചിയുടെപിറന്നാൾ ദിനം ലാലേട്ടൻ പങ്കിട്ട പോസ്റ്റ് വൈറലായത്.
ALSO READ: പ്രണയാർദ്രരായി വിഷ്ണുവും സ്വാതിയും! വിഷ്ണു എവിടെയുണ്ടോ അവിടെ സ്വാതിയുണ്ട്; ഈ പ്രണയത്തിന് സാക്ഷികൾ ആയി ആരാധകർ
അമൃത ആശുപത്രിയിൽ അമ്മ ചികിത്സയിൽ ഉള്ളപ്പോൾ ഐസിയുവിനോട് ചേർന്നുള്ള മുറിയിൽ ആയിരുന്നു ലാലേട്ടൻ താമസിച്ചത്. ഉണ്ണാതെ ഉറങ്ങാതെ പ്രാർത്ഥനയോടെ ഇരുന്ന നാളുകൾ. ഇതേ പോലെ ആണ് സുചിത്രക്ക് ഇടക്ക് ഒരു മേജർ സർജറി വേണ്ടി വന്നപ്പോഴും എല്ലാം മാറ്റിവച്ചുകൊണ്ട് സുചിയുടെ ഒപ്പം ലാലേട്ടൻ ചിലവഴിച്ചത്. ആശുപത്രിയിലെ എല്ലാ കാര്യങ്ങളും ലാലേട്ടൻ ആയിരുന്നു നോക്കിയത്.
മുപ്പത്തിയേഴാം വിവാഹവാര്ഷികം അടുത്തിടെയാണ് ഇരുവരും ആഘോഷിച്ചത്. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം എന്നപോലെ വീണ്ടും വരികയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.
ALSO READ: മുറിക്കാനാകാത്തൊരു ബന്ധമുണ്ട് മകൾ! അവളെ ഒരിക്കലും അകറ്റാൻ ആർക്കും ആകില്ല; പാർവതിയുടെ മനസ്സിന് നിറഞ്ഞ കൈയ്യടി
മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു സുചിത്ര ആ ആരാധനയാണ് വിവാഹം എന്ന തീരുമാനത്തിലേക് എത്തിച്ചത്. ഒരു ദിവസം പോലും മുടങ്ങാതെ താൻ നിർമ്മിച്ച കാർഡുകളും കത്തുകളും ലാലേട്ടന് സുചി അയക്കുമായിരുന്നു. അങ്ങനെ ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി
റിപ്പോർട്ടുകൾ ശരി എങ്കിൽ ലാലേട്ടനെക്കാളും സുചിത്ര ചേച്ചി 12 വയസ്സ് താഴെയാണെന്നാണ് സൂചന. 1960 മെയ് 21 നാണ് ലാലേട്ടന്റെ ജനനം. സുചിത്രയുടെ ജനനം 1972 ജൂൺ മൂന്നിനും ലും അപ്പോൾ അൻപതുവയസ്സാണ് സുചിത്രയ്ക്കുള്ളത്. എന്നിട്ടും ഇരുവരും തമ്മിലുള പ്രണയത്തിനു ഒരു മങ്ങലും ഏറ്റിട്ടില്ല എന്നതുതന്നെയാണ് ഈ ദാമ്ബത്യജീവിതത്തിന്റെ വിജയവും.





English (US) ·