സുജാത മോഹന് 63 ന്റെ ചെറുപ്പം! എങ്ങനെ ഈ സൗന്ദര്യം നിലനിര്‍ത്തുന്നു? പിറന്നാള്‍ ആശംസകളുമായി പ്രിയപ്പെട്ടവര്‍

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam31 Mar 2026, 10:48 americium IST

പാട്ട് കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും ആളുകളെ അമ്പരപ്പിച്ചിട്ടുള്ള ഗായികയാണ് സുജാത മോഹന്‍. ഇന്ന് സുജാതയുടെ അറുപത്തിമൂന്നാം ജന്മദിനമാണ്.

sujatha mohanസുജാതമോഹൻ
പ്രായത്തെ വെല്ലുന്ന സൗന്ദര്യമുള്ള നടീ - നടന്മാരെ എല്ലാവരും പ്രശംസിക്കും. മമ്മൂട്ടി, നദിയ മൊയ്തു, മഞ്ജു വാര്യര്‍, ശില്‍പ ഷെട്ടി എന്നിങ്ങനെ മുന്‍നിര നായികാ - നായകന്മാര്‍ പ്രായത്തെ വെല്ലുന്ന സൗന്ദര്യം കൊണ്ട് പലപ്പോഴും ജനങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഗായിക തന്റെ സൗന്ദര്യം കൊണ്ട് അമ്പരപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സുജാത മോഹന്‍ മാത്രമാണ്.

അതെ, ഇന്ന് സുജാത മോഹന് അറുപത്തി മൂന്നാം പിറന്നാളാണ്. പ്രിയപ്പെട്ട ഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നു. മകള്‍ ശ്വേത മോഹന്‍, ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങിയവരൊക്കെ ആശംസാക പോസ്റ്റുകള്‍ പങ്കുവച്ചു കഴിഞ്ഞു. ആരാധകരും ഗായികയ്ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നു.

Also Read: ഇതാണ് പ്രഭുദേവയുടെ ഭാര്യ ഹിമാനിയും മകളും! കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രംഭ

എങ്ങനെ ഈ സൗന്ദര്യം നിലനിര്‍ത്തുന്നു എന്നാണ് അപ്പോഴും പലര്‍ക്കും അറിയേണ്ടത്. ചിട്ടയായ ജീവിതവും, വ്യായാമവും തന്നെയാണ് ഏറ്റവും വലിയ കാര്യം. പിന്നെ പാരമ്പര്യമുണ്ട്. അതിനൊപ്പം മനസ്സ് എപ്പോഴും സന്തോഷത്തോടെ വയ്ക്കുന്നു. ഇത്രയും ചേരുവകള്‍ കൂടുന്നതോടെ യാതൊരു തര കെമിക്കലും, സര്‍ജറിയും ഇല്ലാതെ സുജാതയെ പോലെ സുന്ദരിയായിരിക്കാന്‍ പറ്റും എന്ന് മാത്രം.

1963 ല്‍ ആണ് സുജാത മോഹന്റെ ജനനം. വളരെ ചെറിയ പ്രായത്തില്‍ തന്നെ പാട്ട് പാടി തുടങ്ങിയിരുന്നു. നാടകങ്ങളില്‍ തുടങ്ങി, സ്റ്റേജ് ഷോകള്‍ വരെ അത് നീണ്ടു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടികെ നാരായണ പിള്ളയുടെ കൊച്ചുമകളാണ് സുജാത, സുജാതയ്ക്ക് 2 വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടിരുന്നു.

എട്ടാം വയസ്സിലാണ് കലാഭവനില്‍ ചേര്‍ന്ന് സജീവ സംഗീത യാത്ര ആരംഭിക്കുന്നത്. പന്ത്രണ്ടാം വയസ്സില്‍ സിനിമ പിന്നണി ഗാന ലോകത്തെത്തി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ സുജാതയുടെ സ്വരമാധുര്യത്തില്‍ പിറന്ന പാട്ടുകള്‍ക്ക് ഭാഷാഭേദമില്ല. രണ്ടായിരത്തിലധികം സ്‌റ്റേജുകളില്‍ ഗാനഗന്ധവര്‍വ്വന്‍ യേശുദാസിനൊപ്പം പാടിയിട്ടുണ്ട് എന്നതും സംഗീത ലോകത്തെ സുജാതയുടെ വലിയ നേട്ടമാണ്.


യേശുദാസിനൊപ്പമുള്ള സുജാതയുടെ ആദ്യത്തെ സംഗീത കച്ചേരിയില്‍ വച്ചാണ് മോഹന്‍ സുജാതയെ കാണുന്നത്. അന്ന് സുജാതയ്ക്ക് 9 വയസ്സായിരുന്നു. പിന്നീട് പ്രണയം ഒന്നും ആയിരുന്നില്ല, യേശുദാസ് തന്നെ മുന്‍ കൈ എടുത്ത് നടത്തിയ വിവാഹമായിരുന്നു അത്. പതിനെട്ടാം വയസ്സില്‍ സുജായ്‌ക്കൊപ്പം, മോഹന്‍ എന്ന പേര് ചേര്‍ക്കപ്പെട്ടു. പേരിന് മാത്രമല്ല, അന്ന് മുതല്‍ ഇന്നുവരെയുള്ള സുജാതയുടെ സംഗീത ജീവിതത്തിനും ആ പേര് നല്‍കുന്ന പിന്തുണ വളരെ വലുതാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article