10 June 2025, 11:00 AM IST

സുഹാസിനി, പാർത്ഥിപൻ | ഫോട്ടോ: Instagram, Facebook
നടി സുഹാസിനിയെക്കുറിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. താന്‍ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ് എന്നാണ് പാർത്ഥിപൻ പറഞ്ഞത്. വെർഡിക്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് പ്രസംഗത്തിനിടെ അദ്ദേഹം സുഹാസിനിയെക്കുറിച്ച് തമാശരൂപേണ ഇക്കാര്യം പറഞ്ഞത്. ദ വെർഡിക്റ്റ് എന്ന ചിത്രത്തിൽ സുഹാസിനിയും മുഖ്യവേഷത്തിലുണ്ട്.
സുഹാസിനിയുടെ അഭിനയത്തെക്കുറിച്ച് എല്ലാവരും പറയുമെന്ന് പാർത്ഥിപൻ പറഞ്ഞു. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ‘പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി’ എന്നാണ് മുമ്പൊരു ദിവസം അവര്‍ വിളിച്ചു പറഞ്ഞതെന്നും അദ്ദേഹം മനസുതുറന്നു.
"നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം” പാര്‍ത്ഥിപന്‍ കൂട്ടിച്ചേർത്തു.
അതേസമയം, പ്രായത്തിന്റെ പേരില്‍ പാര്‍ത്ഥിപന്‍ തന്നെ കളിയാക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സുഹാസിനിയും സംസാരിച്ചിരുന്നു. തനിക്കിപ്പോള്‍ 63 വയസ്സായി. എണ്‍പത് കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതില്‍ ഒരു മടിയും ഇല്ല. വയസ് എന്നാല്‍ അനുഭവമാണ്, അത് പറയുന്നതില്‍ എന്താണ് പ്രയാസം. അതൊരു അഭിമാനമാണ് എന്നാണ് അന്ന് സുഹാസിനി പറഞ്ഞത്.
Content Highlights: Actor Parthiban`s comments connected histrion Suhasini`s quality and assurance astatine 50 person sparked discussion





English (US) ·