പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് മകളുടെ ഫോട്ടോ മറച്ചു വയ്ക്കുന്ന രക്ഷിതാക്കളാണ് പൃഥ്വിരാജും സുപ്രിയയും. പിറന്നാള്‍ ദിവസത്തില്‍ മാത്രമാണ് ഒരു ഫോട്ടോ പങ്കുവയ്ക്കുന്നത്. പലപ്പോഴും മുഖം കാണാത്ത ചിത്രങ്ങളാണ് ഇപ്പോഴും പങ്കുവച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ പിറന്നാളിന്, ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. അല്ലിക്ക് പിറന്നാള്‍ ആശംസകളുമായി പലരും സോഷ്യല്‍ മീഡിയയില്‍ എത്തി.
കുളിക്കുന്ന ഡ്രസ്സ് ഇട്ട് വന്നത് എന്റെ മാത്രം തെറ്റാണ്, പക്ഷേ ക്ലീവേജ് കാണുന്ന ഡ്രസ്സ് ഇട്ടതില്‍ എന്താണ് പ്രശ്‌നം എന്ന് ഐശ്വര്യ ലക്ഷ്മി
അല്ലിയുടെ പിറന്നാള്‍ ദിനത്തിലാണ് നേരത്തെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് മകളുടെ ജനനത്തെ കുറിച്ചും അവളെ താന്‍ എത്രത്തോളം പേടിക്കുന്നു എന്ന് പറഞ്ഞ വീഡിയോ വൈറലാവുന്നത്. ഒരു റേഡിയോ അഭിമുഖത്തിലാണ് താന്‍ ജീവിതത്തില്‍ ഏറ്റവും പതറിപ്പോയ നിമിഷത്തെ കുറിച്ച് പൃഥ്വിരാജിനോട് ചോദിക്കുന്നത്. എപ്പോഴെങ്കിലും ഈ കളിയില്‍ ഞാന്‍ തോറ്റുപോകുമോ എന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു പൃഥ്വിരാജിനോട് ചോദിച്ച ചോദ്യം.
കളിയല്ല, എനിക്ക് എന്റെ മകള്‍ ജനിച്ചത്, എന്റെ സുപ്രിയ മകളെ പ്രസവിച്ചത് ജീവിതത്തില്‍ കൈവിട്ടു പോകുമോ എന്ന് തോന്നിയ ഒരു നിമിഷമായിരുന്നു. പ്രസവം കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു, അന്നത്തെ ആ 48 മണിക്കൂറിലാണ് ഞാന്‍ വല്ലാത്ത ഒരു അവസ്ഥയെ നേരിട്ടത്, എന്റെ കണ്‍ട്രോളിലല്ല ഒന്നും എന്ന് തോന്നിയത് അപ്പോഴാണ്. ഭയങ്കരമായിട്ട് ഞാന്‍ ഭയന്ന് പോയത് അന്നാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, എന്റെ മോളെ എനിക്ക് ഭയങ്കര പേടിയാണ്. അവള്‍ കരഞ്ഞാല്‍ എനിക്ക് കരച്ചില്‍ വരും, അവളുടെ 28 കെട്ടിന് കാത് കുത്താന്‍ വന്ന ആളെ ഞാന്‍ തൂക്കിയെടുത്തിട്ട് അടിച്ചാലോ എന്ന് ആലോചിച്ചിട്ടുണ്ട് - എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
2014 സെപ്റ്റംബര്‍ 8 ന് ആയിരുന്നു അല്ലിയുടെ ജനനം. മകളുടെ കാര്യത്തില്‍ സുപ്രിയയും പൃഥ്വിരാജും വളരെ അധികം സ്ട്രിക്ട് ആണ്. മുംബൈയില്‍ അംബാനിയുടെ സ്‌കൂളിലാണ് അലംകൃത പഠിക്കുന്നത്. ചെറുപ്പം മുതലേ എഴുത്തിലൂടെയും പാട്ടിലൂടെയും എല്ലാം അല്ലി ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. മകളുടെ എഴുത്തുകളെ കുറിച്ച് സുപ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുള്ളത്. എമ്പുരാനിലും, ഇപ്പോള്‍ നോ ബഡി എന്ന ചിത്രത്തിലും അലംകൃത പാടിയിട്ടുമുണ്ട്.




English (US) ·