Published: September 23, 2025 10:59 PM IST
1 minute Read
ന്യൂഡൽഹി ∙ അണ്ടർ 17 ജൂനിയർ വിഭാഗം ആൺകുട്ടികളുടെ സുബ്രതോ കപ്പ് രാജ്യാന്തര സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളം ഫൈനലിൽ. സെമി ഫൈനലിൽ മിസോറമിന്റെ ആർഎംഎസ്എ സ്കൂളിനെ 1–0ന് തോൽപിച്ചാണ് കേരളത്തിന്റെ കോഴിക്കോട് ഫറോക്ക് ഹയർ സെക്കൻഡറി സ്കൂൾ ടീം ഫൈനലിലെത്തിയത്. കളിയുടെ 61–ാം മിനിറ്റിൽ മുഹമ്മദ് അഷ്മിൽ നേടിയ ഗോളാണ് കേരളത്തിന്റെ വിജയം കുറിച്ചത്.
15 വർഷങ്ങൾക്ക് ശേഷമാണ് കേരളം സുബ്രതോ കപ്പ് ഫൈനലിൽ എത്തുന്നത്. വ്യാഴാഴ്‌ച വൈകിട്ട് 5ന് ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിലാണ് ഫൈനൽ. സിബിഎസ്ഇയുടെ അമിനിറ്റി പബ്ലിക് സ്കൂളാണ് എതിരാളികൾ. മത്സരം സ്പോർട്സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലിൽ തത്സമയം കാണാം. ഗോകുലം കേരള എഫ്‌സിയാണ് ടീമിനെ സ്പോൺസർ ചെയ്യുന്നത്; ടീം ഹെഡ് കോച്ച് വി.പി.സുനീർ. മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ അഭിനവ്, ഷജീർ അലി, ജലീൽ പി.എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകൾ.
English Summary:








English (US) ·