
ട്രെയ്ലറിൽനിന്ന്, സിനിമയുടെ പോസ്റ്റർ
സുമതി വളവ് എന്ന ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനമറിയിച്ച് നടന്‍ പൃഥ്വിരാജ്. ഓഗസ്റ്റ് ഒന്നിന് ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രം നാല് ദിവസങ്ങള്‍ കൊണ്ട് 11.15 കോടി കളക്ഷന്‍ നേടിയിരുന്നു. കുടുംബ പ്രേക്ഷകരും കുട്ടികളും നല്‍കുന്ന പിന്തുണയാണ് സുമതി വളവിന്റെ വിജയത്തിന് പിന്നിലെന്നും നാലാം ദിനവും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മാണം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു., ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 ഃ7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്‌സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവര്‍സീസ് വിതരണാവകാശികള്‍.
ശങ്കര്‍ പി.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, വിഎഫ്എക്‌സ് : ഐഡന്റ് വിഎഫ്എക്‌സ് ലാബ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Content Highlights: Prithviraj Sukumaran congratulates the squad of Sumathi Valavu for its container bureau success.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·