സുമിത് നാഗലിന് വിമ്പിൾഡൻ യോഗ്യതയില്ല

6 months ago 8

മനോരമ ലേഖകൻ

Published: June 25 , 2025 10:48 AM IST

1 minute Read

സുമിത് നാഗൽ
സുമിത് നാഗൽ

ലണ്ടൻ ∙ അടുത്തയാഴ്ച ആരംഭിക്കുന്ന വിമ്പിൾഡൻ ഗ്രാൻസ്‍ലാം ടെന്നിസിന് യോഗ്യത നേടാനാകാതെ ഇന്ത്യൻ താരം സുമിത് നാഗൽ. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇറ്റലിയുടെ ജൂലിയോ സെപ്പേരിയോട് പരാജയപ്പെട്ടതോടെയാണ് സുമിത്തിന്റെ പ്രതീക്ഷകൾ പൊലിഞ്ഞത് (2–6, 6–4, 2–6).

ലോക റാങ്കിങ്ങിൽ 294–ാം സ്ഥാനത്തുള്ള സുമിത് നാഗലിനെ വീഴ്ത്തിയ സെപ്പേരി 353–ാം റാങ്കുകാരനാണ്. ഇതോടെ ഇത്തവണത്തെ സിംഗിൾസ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് പ്രാതിനിധ്യമുണ്ടാകില്ല. എന്നാ‍ൽ രോഹൻ ബൊപ്പണ്ണ, യുകി ഭാംബ്രി, എൻ.ശ്രീരാം ബാലാജി എന്നിവർ ഡബിൾസിൽ മത്സരിച്ചേക്കും.

English Summary:

Sumit Nagal fails to suffice for Wimbledon aft losing successful the qualification round

Read Entire Article