പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സൂപ്പര്‍താരം സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ കഥാപാത്രമായ 'ജാനകി' എന്ന പേര് ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെപേരില്‍നിന്നും മാറ്റണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് 'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കുന്നത്. ജൂണ്‍ 27-ന് ആഗോള റിലീസായി തീയേറ്ററുകളില്‍ സിനിമ എത്താനിരിക്കുന്ന അവസാന നിമിഷത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്.
കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാറാണ്. സേതുരാമന്‍ നായര്‍ കങ്കോലാണ് സഹ നിര്‍മാതാവ്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യ്ക്കുണ്ട്.
അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം: രണദിവെ, എഡിറ്റിങ്: സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാന്‍, സംഗീതം: ഗിരീഷ് നാരായണന്‍, മിക്‌സ്: അജിത് എ. ജോര്‍ജ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, കലാസംവിധാനം: ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ്‌സ്: രജീഷ് അടൂര്‍, കെ.ജെ. വിനയന്‍, ഷഫീര്‍ ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹനന്‍, സംഘട്ടനം: മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖര്‍, നൃത്തസംവിധാനം: സജിന മാസ്റ്റര്‍, വരികള്‍: സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങള്‍: അരുണ്‍ മനോഹര്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, അസ്സോസിയേറ്റ് ഡറക്ടേഴ്‌സ്: ബിച്ചു, സവിന്‍ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്‌സ്: ഐഡന്റ് ലാബ്‌സ്, ഡിഐ: കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, മീഡിയ ഡിസൈന്‍: ഐഡന്റ് ലാബ്‌സ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍: ആനന്ദു സുരേഷ്, ജയകൃഷ്ണന്‍ ആര്‍.കെ, വിഷ്വല്‍ പ്രമോഷന്‍: സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആര്‍ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: Censor committee blocks merchandise of Suresh Gopi movie 'JSK- Janaki vs authorities of Kerala'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·