സുഹാസിനിയ്ക്ക് തനിക്ക് സൗന്ദര്യമുണ്ടെന്ന അഹങ്കാരമാണ്, അല്ലെങ്കിൽ ഒരിക്കലും ഒരു സ്ത്രീ അങ്ങനെ പറയില്ല; തുറന്നടിച്ച് പാർത്ഥിപൻ

7 months ago 8

Authored by: അശ്വിനി പി|Samayam Malayalam8 Jun 2025, 6:20 am

63 വയസ്സായി സു​ഹാസിനിയ്ക്ക്, തന്റെ പ്രായം എവിടെയും തുറന്ന് പറയുന്നതിൽ യാതൊരു മടിയും ഇല്ലാത്ത നടിയാണ്. ഇതിനെ കുറിച്ച് ഒരു പൊതു പരിപാടിയിൽ പാർത്ഥിപൻ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

സുഹാസിനി | പാർത്ഥിപൻസുഹാസിനി | പാർത്ഥിപൻ (ഫോട്ടോസ്- Samayam Malayalam)
എൺപതുകൾ മുതൽ അഭിനയ ലോകത്ത് നിൽക്കുന്ന പല നടിമാരുടെയും സൗന്ദര്യം ഇന്നും ആരാധകരെ അമ്പരപ്പിയ്ക്കുന്നതാണ്. പ്രായത്തെ വെല്ലുന്ന അത്തരം നാച്വറൽ ബ്യൂട്ടി കണ്ട് അമ്പരന്ന ആരാധകരുമുണ്ട്. അങ്ങനെയുള്ള നടിമാരുടെ ലിസ്റ്റിൽ പെട്ട നടിയാണ് സുഹാസിനി മണിരത്നവും. 63 വയസ്സായിട്ടും സുഹാസിനിയുടെ മുഖത്തെ ആ അഴകും പ്രസരിപ്പും ചിരിയും മാറുന്നില്ല.

ഒരു പൊതു പരിപാടിയിൽ പങ്കെടുക്കവെ സുഹാസിനിയുടെ ഈ സൗന്ദര്യത്തെ കുറിച്ച് പാർത്ഥിപൻ സംസാരിച്ച ഒരു ഷോർട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്വന്തം സൗന്ദര്യത്തിൽ അത്രയധികം ആത്മവിശ്വാസമുള്ള ആളാണ് സുഹാസിനി എന്ന് പാർത്ഥിപൻ പറയുന്നു. അതുകൊണ്ടാണ് സുഹാസനി എല്ലായിടത്തും തന്റെ പ്രായം വിളിച്ചു പറയുന്നത് എന്നാണ് പാർത്ഥിപൻ പറഞ്ഞത്.

Also Read: കടം കയറി ആത്മഹത്യ ചെയ്തതാണ് അമ്മാവൻ, എനിക്ക് ഇപ്പോൾ എത്ര കടം ഉണ്ട് എന്ന് അമ്മയ്ക്കറിയില്ല, യൂട്യൂബ് വരുമാനം എത്ര ലക്ഷം? ഗ്ലാമി ഗംഗ പറയുന്നു

അഹങ്കാരം ഈ ലോകത്ത് ഏറ്റവും അധികമുള്ളത് സുഹാസിനിയ്ക്ക് മാത്രമാണ്. സുഹാസനി മാമിന്റെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും, എന്നാൽ താനൊരു സുന്ദരിയാണ് എന്നതിന്റെ അഹങ്കാരം ഈ ലോകത്ത് ഏറ്റവും അധികം സുഹാസിനിയ്ക്ക് മാത്രമാണ്. പാർത്ഥിപൻ എനിക്ക് ഇന്ന് 50 വയസ്സായി എന്ന് ഒരിക്കൽ അവർ എന്നെ വിളിച്ചു പറഞ്ഞു. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസ്സിൽ ഒരു സ്ത്രീ തനിക്ക് 50 വയസ്സായി എന്ന് ഉറക്കെ പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. അതാണ് സുഹാസിനിയുടെ സെൽഫ് കോൺഫിഡൻസ് - എന്നാണ് പാർത്ഥിപൻ പറഞ്ഞത്.

സുഹാസിനിയ്ക്ക് തനിക്ക് സൗന്ദര്യമുണ്ടെന്ന അഹങ്കാരമാണ്, അല്ലെങ്കിൽ ഒരിക്കലും ഒരു സ്ത്രീ അങ്ങനെ പറയില്ല; തുറന്നടിച്ച് പാർത്ഥിപൻ


എന്നും പ്രായത്തിന്റെ പേര് പറഞ്ഞ് പാർത്ഥിപൻ തന്നെ കളിയാക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സുഹാസിനിയും സംസാരിച്ചിരുന്നു. എനിക്കിപ്പോൾ 63 വയസ്സായി. എൺപത് കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതിൽ എനിക്കൊരു മടിയും ഇല്ല. ഞാൻ പറയും. വയസ്സ് എന്നാൽ അനുഭവമാണ്, അത് പറയുന്നതിൽ എന്താണ് പ്രയാസം. എനിക്ക് അതൊരു അഭിമാനമാണ്- സുഹാസിനി മണിരത്നം പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article