Published: April 07, 2026 10:00 PM IST Updated: April 08, 2026 12:16 AM IST
1 minute Read
കാസര്‍കോട്∙ സുഹൃത്തുക്കളുടെ കല്യാണം കൂടാൻ കേരളത്തിലെത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ. സാറയുടെ അടുത്ത സുഹൃത്തുക്കളായ വനിഷിക, ശോഭിത് എന്നിവരാണ് കാസർകോട് ബേക്കൽ താജിൽവച്ച് നടന്ന ചടങ്ങിൽ വിവാഹിതരായത്. വിവാഹ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാറ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കേരള സാരി ധരിച്ച് അതിസുന്ദരിയായാണ് സാറ വിഡിയോയിലുള്ളത്. കേരള സദ്യയും കഥകളിയും വിവാഹ ആഘോഷങ്ങളുമെല്ലാം വിഡിയോയിലുണ്ട്.
വരനായ ശോഭിത് മലയാളിയും വധു മുംബൈ സ്വദേശിനിയുമാണ്. ‘‘എന്റെ ബെസ്റ്റീസ് വിവാഹിതരായിരിക്കുന്നു. നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ബെസ്റ്റി അവളുടെ പ്രണയത്തെ സ്വന്തമാക്കുന്നത് കാണുന്നത് ആവേശകരമായ ഒരു കാര്യമാണ്.’’– സാറ ഇൻസ്റ്റയിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ 9.5 മില്യൻ ആളുകൾ പിന്തുടരുന്ന സാറ തെൻഡുൽക്കർ, ഓസ്ട്രേലിയൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണ്.
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനായി 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സാറ തെൻഡുൽക്കർ പ്രതിഫലം വാങ്ങുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഇന്‍ഫ്ലുവൻസർമാരിൽ ഒരാളാണ് സാറ. പരസ്യങ്ങൾ, മോഡലിങ്, നിക്ഷേപങ്ങൾ എല്ലാം ചേർത്ത് ഏകദേശം ഒന്നരക്കോടിയിലേറെ സ്വത്തുക്കള്‍ സാറയ്ക്കുണ്ടെന്നാണു വിവരം. ലണ്ടൻ യുണിവേഴ്സിറ്റി കോളജിൽനിന്ന് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ സാറ, സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടറാണ്.
English Summary:








English (US) ·