25 April 2025, 08:07 PM IST

പാക് ഹോക്കി താരങ്ങൾ | AP
ക്വലാലംപൂര്‍: പാകിസ്താനെ ഈ വര്‍ഷം നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റിലേക്ക് ക്ഷണിക്കാതെ മലേഷ്യന്‍ ഹോക്കി ഫെഡറേഷന്. ജൊഹര്‍ ഹോക്കി അസോസിയേഷനിലേക്ക് അടക്കേണ്ട പണം ഇതുവരെ അടക്കാത്ത പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ നടപടി. ഇതുസംബന്ധിച്ച് പാകിസ്താന്‍ ഹോക്കി ഫെഡറേഷന് ജൊഹര്‍ അസോസിയേഷന്‍ കത്തയച്ചിട്ടുണ്ട്.
2023 ഒക്ടോബറില്‍ ജൊഹര്‍ കപ്പില്‍ പങ്കെടുക്കാനായി പാകിസ്താന്‍ ടീം മലേഷ്യയില്‍ എത്തിയിരുന്നു. ഈ സമയത്ത് പാക് ഹോക്കി ഫെഡറേഷന്‍ അധികൃതരുടെ താമസം, യാത്രകള്‍, മറ്റുചെലവുകളടക്കം സംഘാടകരാണ് വഹിച്ചിരുന്നത്. അധികൃതര്‍ കുടുംബത്തോടൊപ്പം എത്തുകയും പാക് ടീം താമസിച്ച ആഡംബരഹോട്ടലുകളില്‍ താമസിക്കുകയും ചെയ്തിരുന്നു. ഇതിന് ചെലവായ തുകയാണ് അടയ്ക്കാനുള്ളത്.
സംഘാടകര്‍ വഹിച്ച ചെലവുകള്‍ അടക്കണമെന്ന നിര്‍ദേശം പാകിസ്താന്‍ ഹോക്കി ഫെഡറേഷന് നല്‍കിയിട്ടും തുക അടച്ചിരുന്നില്ല. വിഷയം ജൊഹര്‍ അസോസിയേഷന്‍ മലേഷ്യന്‍ ഹോക്കി ഫെഡറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അടക്കാനുള്ള പണം ഇനിയും അടച്ചില്ലെങ്കില്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. നവംബര്‍ 22 മുതല്‍ 29 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
Content Highlights: Pakistan not invited for Azlan Shah Cup








English (US) ·