Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 17 Apr 2025, 12:53 am
IPl 2025 RR vs DC: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇരു ടീമുകളും 20 ഓവറില്‍ 188 റണ്‍സ് നേടിയതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടി വന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി (Delhi Capitals) നിര്‍ണായകമായ അവസാന ഓവറും സൂപ്പര്‍ ഓവറും എറിഞ്ഞ മിച്ചെല്‍ സ്റ്റാര്‍ക്ക് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) നാലാം തോല്‍വിയാണിത്.
ഹൈലൈറ്റ്:
- 20 ഓവറില്‍ ഇരു ടീമുകള്‍ക്കും 188 റണ്‍സ്
- മിച്ചെല്‍ സ്റ്റാര്‍ക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്
- 10 പോയിന്റുമായി ഡിസി ഒന്നാം സ്ഥാനത്ത്
1. സൂപ്പര്‍ ഓവര്‍ എറിഞ്ഞ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം. 2. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സൂപ്പര്‍ ഓവറില്‍ സിക്‌സറടിച്ച് വിജയം നേടിയപ്പോള്സൂപ്പര് ഓവറില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് വീണു; ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്ത്
ഈ സീസണിലെ ഡിസിയുടെ അഞ്ചാം വിജയമാണിത്. ആറ് മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. എട്ട് പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഏഴ് കളികളില്‍ നിന്ന് നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ റോയല്‍സ്.
ഈ സീസണില്‍ ആദ്യമായാണ് ഒരു മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. 2022ന് ശേഷം ആദ്യമായാണ് ഐപിഎല്ലില്‍ ഒരു മല്‍സരം സമനിലയിലാവുന്നത്. 18 വര്‍ഷത്തെ ഐപിഎഎല്‍ ചരിത്രത്തില്‍ ഇത് 15ാം തവണയും. റോയല്‍സിന്റെ മൂന്ന് മല്‍സരങ്ങള്‍ ഇതിന് മുമ്പ് ടൈ ആവുകയും രണ്ട് തവണ സൂപ്പര്‍ ഓവറില്‍ അവര്‍ വിജയിക്കുകയും ചെയ്തിരുന്നു.
സൂപ്പര്‍ ഓവറില്‍ മിച്ചല്‍ റോയല്‍സിനായി ഷിംറോണ്‍ ഹിറ്റ്‌മെയറും റയാന്‍ പരാഗുമാണ് ബാറ്റ് ചെയ്ത്. നേരത്തേ നിര്‍ണായകമായ 20ാം ഓവര്‍ എറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്ക് സൂപ്പര്‍ ഓവറിലും പന്തെറിഞ്ഞു.
ആദ്യ പന്തില്‍ ഹിറ്റ്‌മെയറിന് റണ്ണെടുക്കാനായില്ലെങ്കിലും രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്തില്‍ ഒരു റണ്‍സെടുത്തതോടെ പരാഗിന് സ്‌ട്രൈക്ക് ലഭിച്ചു. നോ ബോള്‍ ആയ നാലാം പന്തില്‍ പരാഗ് ഫോര്‍ അടിച്ചു. പകരം എറിഞ്ഞ പന്തില്‍ പരാഗ് റണ്ണൗട്ടായതോടെ ജയ്‌സ്വാള്‍ എത്തി. അഞ്ചാം പന്തില്‍ ഹിറ്റ്‌മെയര്‍ക്ക് ഒരു റണ്‍സ് മാത്രമാണ് കിട്ടിയത്. രണ്ടാം റണ്ണിന് ശ്രമിച്ച് രണ്ടാം വിക്കറ്റും നഷ്ടപ്പെട്ടതോടെ ഒരു പന്ത് ശേഷിക്കെ 11 റണ്‍സിന് ഇന്നിങ്‌സ് അവസാനിച്ചു.
സൂപ്പര്‍ ഓവറില്‍ 12 റണ്‍സ് വിജയക്ഷ്യവുമായി കെഎല്‍ രാഹുലും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ബാറ്റിങിനിറങ്ങി. സന്ദീപ് ശര്‍മ എറിഞ്ഞ ആദ്യ പന്തല്‍ രാഹുല്‍ രണ്ട് റണ്‍സും രണ്ടാം പന്തിലും ഫോറും മൂന്നാം പന്തില്‍ ഒരു റണ്‍സും നേടി. നാലാം പന്ത് സിക്‌സറിന് തൂക്കി സ്റ്റബ്‌സ് രണ്ട് പന്ത് ശേഷിക്കെ ഡിസിക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഡിസി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്. അഭിഷേക് പോറെല്‍ 49 (37), കെഎല്‍ രാഹുല്‍ 38 (32), അക്‌സര്‍ പട്ടേല്‍ 34 (15), സ്റ്റബ്‌സ് 34 (18) എന്നിവര്‍ തിളങ്ങി.
മറുപടി ബാറ്റിങില്‍ ആര്‍ആര്‍ 20 ഓവറില്‍ നാലിന് 188 റണ്‍സെടുത്തു. നിതീഷ് റാണ 51 (28), ജയ്‌സ്വാള്‍ 51 (37), സഞ്ജു സാംസണ്‍ 31 (19), ധ്രുവ് ജുറെല്‍ 26 (17) എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയത്. ഡിസിയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·