സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2; കര്‍ട്ടന്‍ റൈസര്‍ ദുബായില്‍ നടന്നു

3 months ago 5

22 September 2025, 08:32 PM IST

super league   kerala

സൂപ്പർ ലീഗ് കേരള സീസൺ രണ്ട് കർട്ടൻ റൈസറിൽ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ

ദുബായ്: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിന്റെ കര്‍ട്ടന്‍ റൈസര്‍ 'കിക്ക് ഓഫ് ടു ഗ്ലോറി' ദുബായ് അല്‍ നഹ്ദയിലെ അല്‍ അഹ് ലി സ്‌പോര്‍ട്‌സ് ഹാളില്‍ വച്ച് നടന്നു. ചടങ്ങില്‍ സീസണ്‍ രണ്ടിന്റെ ഔദ്യോഗിക മാച്ച് ബോള്‍ 'സാഹോ' അനാച്ഛാദനം ചെയ്തു. സൂപ്പര്‍ ലീഗ് കേരള കിരീടവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി ക്ലബ് ഉടമകള്‍, സൂപ്പര്‍ ലീഗ് കേരളയുടെ ഫ്രാഞ്ചൈസി ഉടമകള്‍ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പ്രൊഫഷണല്‍ വേദി നല്‍കുക, അവരെ മികച്ച രീതിയില്‍ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള ആരംഭിച്ചതെന്ന് എസ്എല്‍കെ മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. ലീഗിനെ കേരളത്തിനപ്പുറം വളര്‍ത്തുമെന്ന് എസ്എല്‍കെ ഡയറക്ടര്‍ മാത്യു ജോസഫ് വ്യക്തമാക്കി. ആയിരക്കണക്കിന് യുവതാരങ്ങളുടെ പ്രതീക്ഷകള്‍ക്ക് നിറമേകുന്ന ചടങ്ങു കൂടിയാണിതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. ലോകോത്തര നിലവാരം ലീഗിലേക്ക് കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്ത ഫിഫ അംഗീകൃത പന്താണ് സാഹോ. സ്‌പോര്‍ട്‌സ് ഡോട്ട് കോം ആണ് ഔദ്യോഗിക ഡിജിറ്റല്‍ പങ്കാളി എന്‍.എ. ഹാരിസ്, ഡോ. ഷംഷീര്‍ വയലില്‍, വേണു രാജാമണി, ഹാരിസ് ബീരാന്‍, ചാരു ശര്‍മ്മ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: ace league kerala play 2

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article