04 May 2025, 12:48 AM IST

സൂപ്പർ കപ്പ് നേടിയ എഫ്സി ഗോവയുടെ വിജയാഘോഷം| Photo: X/ Indian Football
ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം വീണ്ടും ഗോവയിലേക്ക്. ജംഷേദ്പുർ എഫ്സിയെ ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് എഫ്സി ഗോവ രണ്ടാം തവണ സൂപ്പർ കപ്പ് സ്വന്തമാക്കിയത്. ബോറ ഹേരേരയുടെ (23, 51) ഇരട്ടഗോൾ പ്രകടനം ഗോവൻ ജയം എളുപ്പമാക്കി. ദിയാൻ ഡ്രാസിച്ചും (72) സ്കോർ ചെയ്തു. ജയത്തോടെ, എഎഫ്സി ചാമ്പ്യൻസ് ലീഗ് (രണ്ട്) പ്ലേ ഓഫ് മത്സരത്തിനും മനോളോ മാർക്വേസിന്റെ ടീം യോഗ്യത നേടി.
Content Highlights: FC Goa Crowned Kalinga Super Cup Champions With 3-0 Win Over Jamshedpur FC In Final








English (US) ·