Published: October 30, 2025 10:09 AM IST Updated: October 30, 2025 11:09 AM IST
1 minute Read
മഡ്ഗാവ് ∙ സൂപ്പർ കപ്പ് ഫുട്ബോളിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ബാംബോലിം ജിഎംസി സ്റ്റേഡിയത്തിൽ വൈകിട്ടു 4.30ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സ്റ്റാർ സ്പോർട്സ് ഖേൽ ചാനലിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
3 വർഷം മുൻപു മാത്രം ഐ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രാജസ്ഥാൻ, ഐഎസ്എൽ വമ്പൻമാരായ ബ്ലാസ്റ്റേഴ്സിന് കാര്യമായ വെല്ലുവിളി ഉയർത്തില്ലെന്നാണ് പ്രതീക്ഷ.
പഴയ താരങ്ങളുടെ കൊഴിഞ്ഞുപോക്കും പുതിയ താരങ്ങളുടെ വരവുമെല്ലാമായി ടീമിൽ കാര്യമായ പൊളിച്ചെഴുത്ത് നടത്തിയാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്.
English Summary:








English (US) ·