Authored by: അശ്വിനി പി|Samayam Malayalam•8 Jul 2025, 1:25 pm
Fubar ലൂടെ ശ്രദ്ധ നേടിയ മോണിക്ക ബാർബോറോയും സ്പൈഡർമാൻ താരം ആൻഡ്രൂ റസ്സൽ ഗാർഫീൽഡും പ്രണയത്തിൽ. ഇതുവരെ ഉണ്ടായിരുന്ന എല്ലാ ഗോസിപ്പുകൾക്ക് ഫുൾസ്റ്റോപ്പിട്ട് ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്
മോണിക്ക ബാർബറോ | ആൻഡ്രൂ ഗാർഫീൽഡ് ലണ്ടനിലെ വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഏഴാം ദിവസം പങ്കെടുക്കാൻ ആൻഡ്രൂ റസ്സൽ ഗാർഫീൽഡും മോണിക്ക ബാർബറോയും ഒന്നിച്ചാണ് എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞ്, കൈ ചേർത്തു പിടിച്ച് ഇരുവരും എത്തിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 41 വയസ്സുള്ള ഗാർഫീൽഡും 34 വയസ്സുള്ള ബാർബറോയും ഏതാനും മാസങ്ങളായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഇതുവരെ ഇവർ ബന്ധം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
വെള്ള ഗൗൺ ആയിരുന്നു മോണിക്കയുടെ വേഷം. വെള്ള പാന്റ്സും ഷർട്ടും ധരിച്ച് ആൻഡ്രൂവും എത്തി. സെന്റർ കോർട്ടിൽ മോണിക്കയും ആൻഡ്രൂവും പരസ്പരം ചുംബിച്ച് തങ്ങളുടെ പ്രണയം പരസ്യമാക്കി. ഇരുവരുടെയും സ്റ്റൈലിഷ് എൻട്രിയിലും ഒരുമിച്ചുള്ള പെരുമാറ്റത്തിലും ആ സ്നേഹം ആരാധകർക്ക് പ്രകടമായിരുന്നു.Also Read: 40 കാരൻ രൺവീർ സിംഗിന്റെ നായികയായി സാറ അർജുൻ; കൊച്ചു കുഞ്ഞല്ലേ, വിമർശനങ്ങളുമായി സോഷ്യൽ മീഡിയ, എന്താണിതിൽ ഇത്ര തെറ്റ്?
താരജോഡികളെ പ്രശംസിക്കുന്ന തിരക്കിലാണ് ആരാധകർ. എന്തൊരു ഭംഗിയാണ് രണ്ട് പേരെയും കാണാം, നല്ല മാച്ചിങ് ആണ് എന്നൊക്കെ പ്രശംസിക്കുന്നവരുണ്ട്. ചിലർക്ക് മോണിക്കയുടെ സൗന്ദര്യത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല. അൻഡ്രൂ ഒരിക്കലും അവളെ കൈവിടരുത്, നിങ്ങൾ ഒരുമിച്ച് കാണുമ്പോൾ വല്ലാത്ത ഭംഗി തോന്നുന്നു എന്നാണ് ഫോട്ടോകൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ പറയുന്നത്.
ഇതാദ്യമായല്ല ഇരുവരെയും ഒരുമിച്ച് കാണുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ, ന്യൂയോർക്കിൽ നടന്ന ഒരു ടോണി നോമിനേറ്റഡ് ഡ്രാമയിൽ ഇവർ ഒരുമിച്ച് പങ്കെടുത്തതായി Us Weekly റിപ്പോർട്ട് ചെയ്തിരുന്നു. അതേ രാത്രി, ബാർബറോ മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ തനിച്ചാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും, പിന്നീട് രാത്രിയിൽ മാർക്ക് ഹോട്ടലിൽ ഗാർഫീൽഡ് അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് വാർത്തകൾ വന്നു. ഇതോടെയാണ് പ്രണയ ഗോസിപ്പുകൾ പ്രചരിച്ചത്.
യുഎഇയിൽ താമസിക്കുന്നവർക്ക് അടിയന്തിര മുന്നറിയിപ്പ്; ഈ മുറികൾ ഒഴിവാക്കുക
ഹോളിവുഡ് സിനിമാ ലോകത്ത് ഇപ്പോൾ പതിയെ കാലുറപ്പിയ്ക്കുന്ന നടിയാണ് മോണിക്ക ബാർബറോ. Fubar ലെ അഭിനയത്തിലൂടെയാണ് മോണിക്കയ്ക്ക് വലിയൊരു കരിയർ ബ്രേക്ക് ഉണ്ടായത്. ലൂക്ക ഗ്വാഡഗ്നിനോ സംവിധാനം ചെയ്യുന്ന Artificial എന്ന ചിത്രത്തിൽ ആൻഡ്രൂ ഗാർഫീൽഡിനൊപ്പം മോണിക്കയും പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് പുതിയ വിശേഷം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·