
യാഷ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസിനൊപ്പം
നടനും നിർമ്മാതാവുമായ യാഷ്, ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'രാമായണ' ത്തിലാണ് ആക്ഷൻ ദൃശ്യവിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. ചലച്ചിത്ര നിർമാണ മേഖലയിൽ ദീർഘവീക്ഷണമുള്ള നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്.
അതി നൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്കനുസിച്ചുള്ള സംഘട്ടനങ്ങളും പുരാണവുമായി ഏകോപിപ്പിച്ച് 'രാമായണ'ത്തെ മാസ്മരിക ദൃശ്യാവിഷ്കാരമാക്കുകയാണ് അണിയറപ്രവർത്തകർ. നടനും നിർമ്മാതാവുമായ യാഷ് തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ചേർന്നതോടുകൂടി ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ ഏറെ പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ചേർന്ന് രാവണനെ ജീവസ്സുറ്റതാക്കാൻ റോക്കിംഗ് സ്റ്റാർ യാഷ് ഒരുങ്ങുകയാണ്.
മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര വിഎഫ്എക്സ് ടീം, ഗംഭീരമായ സെറ്റുകൾ, അതിനെല്ലാമുപരി ഈ കഥയ്ക്ക് ജീവൻ നൽകുന്ന അതുല്യരായ പ്രതിഭകൾ, ഇവയെല്ലാംകൊണ്ടും സമ്പൂർണ്ണമാകുമ്പോൾ,
ഇന്ത്യൻ ചലച്ചിത്രനിർമ്മാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും "രാമായണ".
രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിന് നോറിസ് ഇന്ത്യയിൽ തുടരുകയാണ്. ഇപ്പോൾ നടക്കുന്ന ഈ ഷൂട്ടിംഗ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. തന്റെ പ്രോജക്റ്റുകളുടെ എല്ലാ വശങ്ങളിലും നേരിട്ട ഭാഗമാകാറുള്ള യാഷ്, "രാമായണ" വഴി ഇന്ത്യൻ ആക്ഷൻ സിനിമയുടെ പരിധികൾ തന്നെ ഭേദിക്കുന്ന ഒരു ദൃശ്യാനുഭവം രൂപപ്പെടുത്താനുള്ള തീവ്ര പരിശ്രമത്തിലാണ്. "രാമായണ" ഒന്നാം ഭാഗത്തിനായി അറുപതിലധികം ദിവസം അദ്ദേഹം ചിത്രീകരിക്കും.
ഇപ്പോൾ പുറത്ത് വിട്ട യാഷിന്റെ ചിത്രങ്ങളിലൂടെ 'രാമായണ'ത്തിനായി താരമെടുക്കുന്ന തയാറെടുപ്പുകളിലൂടെ രാവണന്റെ ശക്തമായ ഒരു പുനരാവിഷ്കരണവും, ആഗോളതലത്തിൽ ഇന്ത്യൻ ആക്ഷൻ ഹീറോസിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ ഒരു പുനർനിർവചനവും ആയിരിക്കും! ഇന്ത്യൻ കഥകളെ ആഗോളതലത്തിൽ ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന "രാമായണ ", അസാധാരണമായ ഒരു ദർശനത്തെയും, ഒട്ടേറെ മികച്ച കലാകാരന്മാരെയും, ലോകോത്തര അഭിനേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നു. രൺബീർ കപൂറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന യാഷ് സഹനിർമ്മാതാവിന്റെ കുപ്പായവും കൂടി അണിയുമ്പോൾ "രാമായണ" വെറുമൊരു സിനിമ എന്നതിലുപരി ഇന്ത്യൻ ചലച്ചിത്രനിർമ്മാണരംഗത്തെ ഒരു കാലാതീത പ്രതിഭാസം ആകുമെന്നതിൽ സംശയമില്ല.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന "രാമായണ" പാർട്ട് വൺ 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തീയേറ്ററുകളിലെത്തും
Content Highlights: Rocking Star Yash teams up with Hollywood`s Guy Norris for breathtaking enactment sequences
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·