Published: April 29 , 2025 10:28 AM IST
1 minute Read
ഫോർട്ട് ലോഡർഡേൽ ∙ സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കർ (എംഎൽഎസ്) മത്സരത്തിൽ തോൽവി. എഫ്സി ഡാലസാണ് 4–3ന് മയാമിയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ 2–1ന് മുന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയിൽ മയാമി 3 ഗോളുകൾ വഴങ്ങിയത്.
ഈ എംഎൽഎസ് സീസണിൽ മയാമിയുടെ ആദ്യ തോൽവിയാണിത്. 9 മത്സരങ്ങളിൽ 5 ജയവുമായി അഞ്ചാം സ്ഥാനത്താണ് മയാമി ഇപ്പോൾ.
കഴിഞ്ഞ ദിവസം നടന്ന കോൺകകാഫ് ചാംപ്യൻസ് കപ്പ് ഫുട്ബോൾ സെമിഫൈനൽ ആദ്യ പാദത്തിൽ വാൻകൂവറിനെതിരെയും മയാമി 2–0 തോൽവി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎസ് മത്സരത്തിൽ മെസ്സിക്കു വിശ്രമം അനുവദിച്ചത്. മേയ് ഒന്നിനാണ് സെമിഫൈനൽ രണ്ടാം പാദം.
English Summary:








English (US) ·