Published: May 30 , 2025 09:24 AM IST
1 minute Read
മുല്ലൻപുർ (പഞ്ചാബ്) ∙ സീസണിലെ ആദ്യ 5 മത്സരങ്ങളിൽ നാലിലും തോറ്റിട്ടും പ്ലേ ഓഫ് സ്ഥാനം ഓടിപ്പിടിച്ച മുംബൈ ഇന്ത്യൻസ്. അവസാന 2 മത്സരങ്ങളിലെ തോൽവിയിലൂടെ പോയിന്റ് പട്ടികയുടെ തലപ്പത്തുനിന്നു വീണ ഗുജറാത്ത് ടൈറ്റൻസ്. ഐപിഎൽ പ്ലേഓഫിലെ ജീവൻമരണ പോരാട്ടമായ എലിമിനേറ്ററിൽ ഇന്നു നേർക്കുനേർ വരുന്നത് പോരാട്ട മികവിലൂടെ ആരാധകരുടെ മനസ്സു കവർന്ന 2 ടീമുകൾ. തോൽക്കുന്ന ടീം ഐപിഎലിനോട് ബൈ പറയും. ജേതാക്കൾ രണ്ടാം ക്വാളിഫയറിൽ പഞ്ചാബുമായി മത്സരിക്കും. മത്സരം രാത്രി 7.30 മുതൽ. സ്റ്റാർ സ്പോർട്സിൽ തത്സമയം.
ബട്‍ലറില്ല, റിക്കൽട്ടനും
ദേശീയ ടീമിന്റെ മത്സരങ്ങൾക്കായി ഐപിഎൽ വിട്ടുപോയ സൂപ്പർ താരങ്ങളുടെ അഭാവം ഇന്നത്തെ എലിമിനേറ്ററിൽ ഇരു ടീമുകളെയും വേട്ടയാടും. 14 മത്സരങ്ങളിൽനിന്ന് 538 റൺസ് നേടിയ ഇംഗ്ലിഷ് ബാറ്റർ ജോസ് ബട്‌ലർ മടങ്ങിയതോടെ കൂടുതൽ മുറിവേറ്റതു ഗുജറാത്തിനാണ്. ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയും ടീം വിട്ടു.
മറുവശത്തു 3 അർധ സെഞ്ചറി നേടിയ റയാൻ റിക്കൽറ്റന്റെ അഭാവം മുംബൈ ടോപ് ഓർഡറിന്റെ വീര്യം കുറയ്ക്കും. ഇംഗ്ലിഷ് ഓൾറൗണ്ടർ വിൽ ജാക്സും പ്ലേ ഓഫ് മത്സരങ്ങൾക്കില്ല. ഓപ്പണിങ്ങിൽ രോഹിത്തിന്റെ കൂട്ടാളിയായി ഇംഗ്ലിഷ് താരം ജോണി ബെയർസ്റ്റോയെ ടീമിലെത്തിച്ചിട്ടുണ്ട്.
English Summary:








English (US) ·