സൂപ്പർ താരമെന്ന നിലയിൽ കോലിയുടെ പിൻഗാമി, നായകസ്ഥാനത്ത് രോഹിത്തിന്റെയും; ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഗില്ലിന്റെ കാലം!

7 months ago 8

മനോരമ ലേഖകൻ

Published: May 25 , 2025 08:45 AM IST

1 minute Read

  • ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ കരുൺ നായരും സായ് സുദർശനും

Shubman-Gill-1310
ശുഭ്മൻ ഗിൽ

മുംബൈ ∙ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിന്റെ നായകനെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലേക്കുള്ള ക്യാപ്റ്റനെ കൂടിയാണ് ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചത്. ടീമിലെ സൂപ്പർ താരമെന്ന നിലയിൽ വിരാട് കോലിയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഗില്ലിനെ, ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ പിൻഗാമിയായും തിരഞ്ഞെടുത്തതിലൂടെ ബിസിസിഐ നൽകുന്ന സൂചനകൾ വ്യക്തമാണ്. ഈ നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് നായകനായ ഗിൽ എക്കാലത്തെയും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റൻമാരിൽ അഞ്ചാംസ്ഥാനത്തുമുണ്ട്.

മുപ്പത്തിനാലുകാരൻ മുഹമ്മദ് ഷമിയെ തഴഞ്ഞും ഇരുപത്തിമൂന്നുകാരൻ സായ് സുദർശനെ ഉൾപ്പെടുത്തിയും ബിസിസിഐ ടീമിലെ തലമുറമാറ്റത്തിന്റെ സൂചനകളും നൽകിക്കഴിഞ്ഞു. ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ 37–ാം ക്യാപ്റ്റനായി ഗിൽ അരങ്ങേറ്റം കുറിക്കും.

43 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഋഷഭ് പന്തിനെയും 45 ടെസ്റ്റുകളുടെ മത്സര പരിചയമുള്ള ജസ്പ്രീത് ബുമ്രയെയും മറികടന്നാണ് ഗില്ലിനെ ക്യാപ്റ്റനായി പരിഗണിച്ചത്. 2020ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പഞ്ചാബ് സ്വദേശിയായ ഗിൽ 35 റൺസ് ശരാശരിയിൽ ഇതുവരെ 1893 റൺസാണ് നേടിയത്. 5 സെഞ്ചറികളും 7 അർധ സെഞ്ചറികളും ഈ ഫോർമാറ്റിൽ കുറിച്ചു.

ടെസ്റ്റ് റൺസ് നേട്ടത്തിലും ബാറ്റിങ് ശരാശരിയിലും വിദേശ പിച്ചുകളിലെ പ്രകടനത്തിലും പന്തിനേക്കാൾ പിന്നിലാണെങ്കിലും ഭാവിയിലെ ‘സൂപ്പർ സ്റ്റാർ’ എന്ന ടാഗ്‌ലൈൻ ഗില്ലിനു നേട്ടമായി. ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി കഴിഞ്ഞ ഒരുവർഷക്കാലമായി ഗില്ലിന്റെ പേര് പരിഗണിച്ചിരുന്നുവെന്നാണ് സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ പറഞ്ഞത്.

വിരാട് കോലിയുടെ വിരമിക്കലോടെ ഒഴിവുവന്ന ബാറ്റിങ്ങിലെ നാലാം നമ്പർ പൊസിഷൻ ഇനി ഗിൽ ഏറ്റെടുത്തേക്കും. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളെന്ന് വിശേഷിപ്പിച്ചാണ് ഇരുപത്തേഴുകാരൻ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഫിറ്റ്നസ് പ്രശ്നങ്ങൾ ബുമ്രയെ നായകസ്ഥാനത്തുനിന്നു തഴയാൻ കാരണമായി. വർക്ക്‌ലോ‍ഡ് മാനേജ്മെന്റ് കണക്കിലെടുത്ത് ഇംഗ്ലണ്ട് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ബുമ്ര കളിക്കില്ലെന്നും അജിത് അഗാർക്കർ വ്യക്തമാക്കി.

English Summary:

Shubman Gill: Shubman Gill's assignment arsenic India's Test skipper signals a generational displacement successful Indian cricket.

Read Entire Article