സൂപ്പർ ലീഗ് കേരള: തൃശൂരിനെ 2–1നു തോൽപ്പിച്ച് മലപ്പുറം, രണ്ടാം സ്ഥാനത്ത്

4 days ago 4

എസ്.പി. ശരത്

എസ്.പി. ശരത്

Published: November 15, 2026 12:52 PM IST

1 minute Read

 SLK
മലപ്പുറം തൃശൂർ പോരാട്ടത്തിൽനിന്ന്. Photo: SLK

തൃശൂർ ∙ ഒരു ചുവപ്പുകാർഡിൽ ത്തട്ടി മാജിക് എഫ്സിയുടെ സെമി പ്രതീക്ഷകൾക്കു ചുവപ്പു സിഗ്നൽ. സ്വന്തം മൈതാനത്തു പത്തുപേരുമായി ചുരുങ്ങേണ്ടി വന്ന മാജിക് എഫ്സിയെ 2–1നു കീഴടക്കി മലപ്പുറം എഫ്സി സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്തെത്തി. 42ാം മിനിറ്റിൽ എൽഫോഴ്സിയുടെ ഗോളിൽ മുന്നിലെത്തിയ മലപ്പുറത്തെ ആദ്യപകുതിയുടെ അധിക സമയത്ത് (45+3) ശിലാജിത് സാന്ത്രയുടെ ഗോളിലൂടെ തൃശൂർ സമനിലയിൽ പിടിച്ചെങ്കിലും 86ാം മിനിറ്റിൽ ഗ്രേസ് ഒബിയാങ് വിജയഗോൾ കുറിച്ചു. 40ാം മിനിറ്റിൽ പ്രതിരോധതാരം ഹരികൃഷ്ണൻ ചുവപ്പുകാർഡുകണ്ട് പുറത്തായതാണ് തൃശൂരിനു തിരിച്ചടിയായത്.

നായകൻ മെയിൽസൺ ആൽവ്സ് ഏഴാം മിനിറ്റിൽ പരുക്കേറ്റു കളംവിട്ടതിന്റെ ആഘാതവുമായാണു തൃശൂർ തുടങ്ങിയത്. പകരക്കാരനായെത്തിയതു ഹരികൃഷ്ണൻ. 18ാം മിനിറ്റിൽ അബ്ദുൽ സമദ് പരുക്കേറ്റു മടങ്ങിയതോടെ അടുത്ത തിരിച്ചടി. 40ാം മിനിറ്റിൽ ഹാദ്സിച്ചിനെ ഫൗൾ ചെയ്തതിനാണ് ഹരികൃഷ്ണനു ചുവപ്പുകാർഡ് കിട്ടിയത്.

English Summary:

Malappuram FC Defeats Thrissur Magic FC to Claim Second Place successful Super League Kerala

Read Entire Article